You are currently viewing ചൈനയിലെ ജനസംഖ്യ 60 വർഷത്തിനിടെ ആദ്യമായി കുറയുന്നു .

ചൈനയിലെ ജനസംഖ്യ 60 വർഷത്തിനിടെ ആദ്യമായി കുറയുന്നു .

  • Post author:
  • Post category:World
  • Post comments:0 Comments

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം, ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായി  ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞു.

1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത്,  ജനനനിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലേക്ക് വീണു.ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും പൊതു ഖജനാവിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമെന്ന്  വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. “2022 അവസാനത്തോടെ, ദേശീയ ജനസംഖ്യ 1,411.75 ദശലക്ഷമായിരുന്നു, 2021 അവസാനം 0.85 ദശലക്ഷത്തിന്റെ കുറവ് രേഖപെടുത്തി.”   ബീജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. ഇതിനു മുമ്പ് ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ ക്ഷാമത്തോട് പോരാടിയ ചൈനയുടെ ജനസംഖ്യ  1960 ൽ കുറഞ്ഞിരുന്നു. 1980-കളിൽ അമിത ജനസംഖ്യാ ഭയം മൂലം ഏർപ്പെടുത്തിയ കർശനമായ “ഒരു കുട്ടി നയം” ചൈന – 2016-ൽ അവസാനിപ്പിച്ചു , 2021-ൽ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടാകാൻ അനുമതി നൽകി.  എന്നാൽ ജനസംഖ്യാപരമായ ഇടിവ് മാറ്റുന്നതിൽ അത് പരാജയപ്പെട്ടു. 

Leave a Reply