ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം വൻതോതിൽ സൈനികരെ നിലനിർത്തുന്ന സാഹചര്യത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലേക്ക് (ITBP ) 9,000 സൈനികരെ ഉൾപ്പെടുത്തുന്നതിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി
ഏഴ് പുതിയ ബറ്റാലിയനുകളും ഒരു പുതിയ സെക്ടർ ആസ്ഥാനവും ഇതിൽ ഉണ്ടാക്കുമെന്ന വൃത്തങ്ങൾ അറിയിച്ചു.
ഐടിബിപി ചൈന അതിർത്തിയിലെ ആദ്യ പ്രതിരോധ നിരയായതിനാൽ ഈ നീക്കം എൽഎസിയിലെ സുരക്ഷ ശക്തിപ്പെടുത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിഴക്കൻ ലഡാക്കിലും അരുണാചൽ പ്രദേശിലും ഇന്ത്യ-ചൈന സേനകൾ ഒന്നിലധികം തവണ ഏറ്റുമുട്ടിയ സാഹചര്യം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്‌സി മേഖലയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.