ജറുസലേം: വെള്ളിയാഴ്ച ജറുസലേമിലെ സിനഗോഗിലുണ്ടായ ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഔദ്യോഗിക പ്രസ്താവന പ്രകാരം, നേവ് യാക്കോവ് സ്ട്രീറ്റിലെ ഒരു സിനഗോഗിന് സമീപം രാത്രി 8:15 ഓടെ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ആക്രമണം നടന്നയുടൻ പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.
വെടിയുതിർത്തയാളെ പിന്നീട് പോലീസ് സേന വധിച്ചതായി പോലീസ് അറിയിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തരമായി ഒരു സുരക്ഷാ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തന്റെ സൈനിക മേധാവിയുമായും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും ഒരു യോഗം വിളിച്ചിട്ടുണ്ട്.
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം
നടത്തിയ റെയ്ഡിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപെട്ടിരുന്നു. അടുത്ത ദിവസമാണ് സിനഗോഗ് അക്രമണം നടന്നത്.