ജൽ ജീവൻ മിഷനിലൂടെ നടപ്പാക്കിയ 11 കോടി ടാപ്പ് കണക്ഷനുകളെ “മഹത്തായ നേട്ടം” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
2024 ഓടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വീടുകളിൽ ടാപ്പ് ജലവിതരണം നടത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്.
“ഇന്ത്യയിലെ ജനങ്ങൾക്ക് ഹർ ഘർ ജല് ഉറപ്പാക്കാൻ നടത്തിയ കഠിനാധ്വനത്തിൻ്റെ വിജയമാണ് ഇത്. ഈ ഉദ്യമത്തിൽ നിന്ന് പ്രയോജനം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ, ഈ ദൗത്യം വിജയകരമാക്കാൻ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.”
അദ്ദേഹം ട്വീറ്റ് ചെയ്തു
ജലസേചന മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“11 കോടി ടാപ്പ് കണക്ഷനുകൾ! നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദീർഘവീക്ഷണം, ജൽ ജീവൻ മിഷന്റെ ലക്ഷ്യങ്ങൾക്കുള്ള ഞങ്ങളുടെ ടീമിന്റെ അശ്രാന്ത പരിശ്രമം എന്നിവ ഈ മെഗാ നാഴികക്കല്ല് സാധ്യമാക്കി.” ശെഖാവത്ത് പറഞ്ഞു.
ജീവിതത്തിന്റെ ഈ അമൃത് അവരുടെ വീട്ടുവാതിൽക്കൽ എത്തുന്നതോടെ 11 കോടി വീടുകൾക്ക് ആരോഗ്യവും ക്ഷേമവും ഉറപ്പുനൽകും അദ്ദേഹം കൂട്ടിച്ചേർത്തു.