ട്വിറ്റർ കൂടുതൽ പേരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

സോഷ്യൽ മീഡിയ ഭീമനായ
ട്വിറ്ററിൽ നിന്ന്
50 പേരെ കൂടെ വരും ആഴ്ച്ചകളിൽ
പിരിച്ചുവിടാൻ പദ്ധതി ഉള്ളതായി
കമ്പനിയുമായി ബന്ധപ്പെട്ട
വിശ്വസ്ത കേന്ദ്രങ്ങളിൽനിന്ന്
വാർത്തകൾ പുറത്തു വന്നു

കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ട്വിറ്റർ സിഇഒ എലോൺ മസ്‌ക് ജീവനക്കാരോട് പറഞ്ഞതായി റിപ്പോർട്ടുചെയ്‌ത് ആറാഴ്ചയ്ക്ക് ശേഷം വരുന്ന പിരിച്ചുവിടൽ സൂചനകൾ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 2,000 ൽ താഴെയായി കുറയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു,എങ്കിലും ഈ വാർത്തകളോട് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല .

ഒക്ടോബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം കമ്പനി നിരവധി ഉൽപ്പന്ന, സംഘടനാ മാറ്റങ്ങൾ കൈ കൊണ്ടു. ഇതിൻ്റെ ഭാഗമായിരുന്നു ഏകദേശം 50% ജീവനക്കാരെ പിരിച്ചുവിടൽ. പരസ്യദാതാക്കൾ കൊഴിഞ്ഞുപോയതിനാൽ ട്വിറ്റർ “വരുമാനത്തിൽ വൻ ഇടിവ്” നേരിടുന്നുണ്ടെന്ന് നവംബറിൽ മസ്‌ക് പറഞ്ഞിരുന്നു. നാലാം പാദത്തിലെ ട്വിറ്ററിന്റെ വരുമാനം ഏകദേശം 35% ഇടിഞ്ഞ് 1.025 ബില്യൺ ഡോളറിലെത്തി. കണ്ടന്റ് മോഡറേഷൻ ഡിവിഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും ഉൾപ്പെടുത്തിയ ഇതുവരെയുള്ള ജീവനക്കാരുടെ വെട്ടിക്കുറക്കൽ, പ്ലാറ്റ്‌ഫോമിൽ വിദ്വേഷ പ്രസംഗം വർദ്ധിക്കുമോ എന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്

Leave a Reply