വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ഇൻഡിഗോ ഫെബ്രുവരി 1 മുതൽ ഡൽഹി-ഇസ്താംബുൾ റൂട്ടിൽ ബോയിംഗ് 777 വിമാനം സർവ്വീസ് നടത്തും.
എയർലൈൻ അതിന്റെ ആദ്യത്തെ വൈഡ് ബോഡി എയർക്രാഫ്റ്റ് – ബോയിംഗ് 777 ഡൽഹി-ഇസ്താംബുൾ റൂട്ടിൽ ഉൾപ്പെടുത്തി.
കോവിഡിന് ശേഷമുള്ള ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി തുർക്കി മാറി കഴിഞ്ഞു. മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള വിദേശ സഞ്ചാരികളിൽ തുർക്കി സന്ദർശിക്കാൻ താൽപെര്യപെടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
400 യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള ശേഷിയാണ് ബോയിംഗ് 777 വിമാനത്തിനുള്ളത്. ഈ വിമാനത്തിൽ യാത്ര ചെയ്യർന്നവർക്ക് ഇൻഡിഗോ ആദ്യമായി ചൂടുള്ള ഭക്ഷണ തെരെഞ്ഞെടുക്കാനുള്ള അവസരം നല്കും. യാത്രക്കാർക്ക് ഇപ്പോൾ ചൂടുള്ള ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും വിമാനത്തിനുള്ളിലെ ഉപയോഗത്തിനായി മദ്യം വാങ്ങാനും കഴിയും .