തായ്വാൻ കടലിടുക്കിലൂടെ ഒരു യുഎസ് യുദ്ധക്കപ്പൽ സഞ്ചരിച്ചത് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി “ഗതാഗത സ്വാതന്ത്ര്യം” പ്രകടിപ്പിക്കുന്നതിനായിരുന്നുവെന്ന് യുഎസ് നേവി പറഞ്ഞു.
ജലം തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈനയെ അമേരിക്കയുടെ ഈ നീക്കം പ്രകോപിപ്പിച്ചു. നിയന്ത്രിത മിസൈൽ നശീകരണക്കപ്പലായ ചുങ്-ഹൂൺ ആണ് ഈ സഞ്ചാരം നടത്തിയതെന്ന് യുഎസ് നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.
“തായ്വാൻ കടലിടുക്കിലൂടെയുള്ള ചുങ്-ഹൂണിന്റെ ഗതാഗതം സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക്കിനോടുള്ള അമേരിക്കയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു. അമേരിക്കൻ സൈന്യം അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം പറക്കുന്നു, കപ്പൽ കയറുന്നു, പ്രവർത്തിക്കുന്നു,” പ്രസ്താവന പറഞ്ഞു. അന്താരാഷ്ട്ര നിയമ പ്രകാരം , ഒരു രാജ്യത്തിനു അവകാശപ്പെടവുന്ന പ്രദേശം തീരങ്ങളിൽ നിന്നു12 നോട്ടിക്കൽ മൈൽ വരെയാണ്. ചൈന എന്തിനാണ് പ്രതികരിച്ചത്?
“പ്രകോപിപ്പിക്കുന്നതും പിരിമുറുക്കം വർദ്ധിപ്പിക്കുന്നതും തായ്വാൻ കടലിടുക്കിലുടനീളം സമാധാനവും സ്ഥിരതയും തകർക്കുന്നതുമായ നടപടികൾ ഉടൻ അവസാനിപ്പിക്കാൻ യുഎസിനോട് ചൈന പറഞ്ഞു “നാവിഗേഷൻ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതിന്റെ പേരിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇടയ്ക്കിടെ കടന്നുകയറ്റം നടത്തുന്നു ,ഇത് പ്രദേശത്തെ സ്വതന്ത്രമായി നിലനിർത്തുന്നതിന് ഉപകരിക്കില്ല,” ചൈനീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
“ചൈന അതീവ ജാഗ്രതയിൽ തുടരും, എല്ലാ ഭീഷണികൾക്കും പ്രകോപനങ്ങൾക്കും എതിരെഎപ്പോൾ വേണമെങ്കിലും പ്രതികരിക്കാൻ തയ്യാറാണ്, കൂടാതെ അതിന്റെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുകയും ചെയ്യും.” പ്രസ്തവന പറഞ്ഞു