വെനസ്വേലൻ മത്സ്യത്തൊഴിലാളിയായ ഫ്ലാവിയോ ബാഴ്‌സലോ, തിമിംഗലം മത്സ്യ ബന്ധന ബോട്ടിൽ വന്നിടിച്ചതിൻ്റെ ആഘാതത്തിൽ കടലിലേക്ക് വലിച്ചെറിയപ്പെട്ടതിന് ശേഷം അതിജീവനത്തിന്റെ അവിശ്വസനീയമായ കഥ പങ്കിട്ടു. ഭാഗ്യവശാൽ, ബാഴ്‌സലോ 15 മണിക്കൂർ നീന്തി കരിയിലെത്തി, പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരായ എറിബർട്ടോ ഹോൾഗുയിൻ റിവേരയും ജോൺ പാൽമ ലോപ്പസും ഈ പരീക്ഷണത്തെ അതിജീവിച്ചില്ല.
ഇക്വഡോർ തീരത്ത് രാത്രിയിലാണ് സംഭവം. പ്രാദേശിക പത്രമായ എൽ ഡിയാരിയോ പറയുന്നതനുസരിച്ച്, ബാഴ്‌സലോയും സുഹൃത്തുക്കളും ജൂലൈ 4 ന് സാൻ മാറ്റിയോ തുറമുഖത്ത് നിന്ന് മത്സ്യബന്ധനം നടത്താൻ പുറപെട്ടു.
ബാഴ്‌സലോ സംഭവം വിവരിച്ചു, “അന്ന് രാത്രി സൈലോ (ഹെറിബർട്ടോ) എന്നറിയപ്പെട്ടിരുന്ന എന്റെ പങ്കാളി ബോട്ട് നിയന്ത്രിച്ചിരുന്ന എന്നോട് തിമിംഗലത്തെയോ ബോട്ടുകളയൊ നിരീക്ഷിക്കാൻ പറഞ്ഞു. ഞങ്ങൾ മുന്നോട്ട് നീങ്ങി കൊണ്ടിക്കെ പെട്ടെന്ന് ഒരു തിമിംഗലം വന്നു ബോട്ടിൽ ഇടിച്ചു . ബോട്ടിൽ നിന്ന് തെറിച്ച് ഞങ്ങൾ മൂവരും കടലിൽ പതിച്ചു “
രാത്രി 11 മണിയോടെയാണ് ബോട്ടിൽ തിമിംഗലം ഇടിച്ചത്. കടലിൽ വീണ ശേഷം നിർഭാഗ്യവശാൽ മോട്ടോർ പ്രവർത്തിച്ച് കൊണ്ടിരുന്ന ബോട്ട് അവരിൽ നിന്നകന്നു പോയി. മാന്ത നഗരത്തിലേക്ക് നീന്താൻ തീവ്രശ്രമം നടത്തുമ്പോൾ, മൂവരും സഹായം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു. പുലർച്ചെ നാല് മണിക്ക്, ജോൺ പാൽമ മുങ്ങിമരിച്ചു, അദ്ദേഹത്തിന് കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. രാവിലെ 8 മണിയോടെ ബുധനാഴ്ച, എറിബർട്ടോയും മുങ്ങി താഴുന്നു.
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്തിനം തിമിംഗലമാണെന്നന്ന് വ്യക്തമല്ല, എന്നിരുന്നാലും വർഷത്തിൽ ഈ സമയങ്ങളിൽ സാൻ മാറ്റിയോയിൽ ഹമ്പ്ബാക്ക് തിമിംഗലങ്ങൾ സാധാരണയായി കാണപ്പെടുന്നു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച്, ഹമ്പ്ബാക്ക് തിമിംഗലങ്ങൾ ഏറ്റവും ദൈർഘ്യമേറിയ കുടിയേറ്റം നടത്തുന്നു, അവയുടെ ഉഷ്ണമേഖലാ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് 5,000 മൈൽ വരെ നീന്തുന്നു. അന്റാർട്ടിക്കയിലേക്കുള്ള യാത്രയ്ക്കിടയിൽ തണുത്ത വേനൽക്കാല ഭക്ഷണ സ്ഥലങ്ങളായ ഇക്വഡോർ തീരത്തും അവ എത്തുന്നു
ഹമ്പ്ബാക്ക് തിമിംഗലങ്ങളുമായുള്ള കപ്പൽ കൂട്ടിയിടികൾ അസാധാരണമല്ല. കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിൽ ഏറ്റവുമധികം ബോട്ടകളുമായി കൂട്ടിയിടിക്കുന്നത് ഹമ്പ്ബാക്ക് തിമിംഗലങ്ങളാണെന്ന് 2021-ൽ ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.
ഒടുവിൽ ജൂലൈ 5 ന് പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ബാഴ്‌സലോ സാൻ ലോറെൻസോ തുറമുഖത്തെത്തി, അവിടെ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഡോക്ടർമാർ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ വെള്ളവും കഫവും കണ്ടെത്തി.
“എനിക്ക് ജീവിതത്തിൽ ഒരവസരം തന്നതിന് ദൈവത്തിന് നന്ദി. ഞാൻ പുനർജനിച്ചതായി തോന്നുന്നു,” ബാഴ്‌സലോ പറഞ്ഞു.
അതേസമയം, കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താൻ റിവേരയുടെയും പാൽമയുടെയും കുടുംബങ്ങൾ ഇക്വഡോർ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.