തുർക്കിയിലെ ഭൂകമ്പം:
കണ്ണുകൾ നിറഞ്ഞു പ്രധാനമന്ത്രി മോദി
തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകൾ നിറയുകയും വികാരഭരിതനാവുകയും ചെയ്തു
ഇന്ന് രാവിലെ നടന്ന ഭാരതീയ ജനതാ പാർട്ടി പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി വികാരാധീനനായത്.
ഭൂകമ്പം ബാധിച്ച രാജ്യത്തിന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്കി
ഭൂകമ്പത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും തുർക്കി വൻ നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു. അയൽരാജ്യങ്ങളിലും ആളപായത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുർക്കിയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു
ഗുജറാത്തിലെ ഭുജിലും ഇത്തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടന്നും തുർക്കിയിലെ സാഹചര്യം ഭുജിലും സംഭവിച്ച നാശത്തെ ഓർമ്മിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് ചൊവ്വാഴ്ച തുർക്കിയിൽ എത്തി.
മേഖലയിലെ ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ഒരു മെഡിക്കൽ ടീമിനെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഇരു രാജ്യങ്ങളിലും നാശത്തിന്റെ വലിയ പാത സൃഷ്ടിച്ചു, 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപതിക്കുകയും ചെയ്തു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാം