You are currently viewing തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി

തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി

  • Post author:
  • Post category:World
  • Post comments:0 Comments

തിങ്കളാഴ്ച പുലർച്ചെ തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.  മേഖലയിലെ പല പ്രവിശ്യകളിലും ഇത് അനുഭവപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ   അകലെയാണ് ഭൂചലനം ഉണ്ടായത് 

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഇത് 18 കിലോമീറ്റർ  ആഴത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.  ഏകദേശം 10 മിനിറ്റിനുശേഷം വീണ്ടും ശക്തമായ 6.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായി

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഹ്‌റമൻമാരാസ് പ്രവിശ്യയിലെ പസാർസിക് പട്ടണത്തിൽ അനുഭവപ്പെട്ടതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയായ എഎഫ്എഡി അറിയിച്ചു.

അയൽ പ്രവിശ്യകളായ മലത്യ, ദിയാർബാകിർ, മലത്യ എന്നിവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ആളപായത്തെക്കുറിച്ച് ഉടനടി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.

ലബനൻ, സിറിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  വടക്കൻ നഗരമായ അലപ്പോയിലും മധ്യ നഗരമായ ഹാമയിലും ചില കെട്ടിടങ്ങൾ തകർന്നതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

Leave a Reply