രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ തെക്കൻ തുർക്കിയിലും വടക്ക് പടിഞ്ഞാറൻ സിറിയയിലുമായി മരണസംഖ്യ 24,000-ത്തിലധികം ഉയർന്നതായി റിപ്പോർട്ട്
അതേസമയം, ഈ ആഴ്‌ചയുണ്ടായ വലിയ ഭൂകമ്പത്തിൽ അധികൃതർ വേഗത്തിൽ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ഉണ്ടെങ്കിലും, തിരച്ചിൽ ശ്രമങ്ങൾ വേണ്ടത്ര വേഗത്തിലല്ല എന്നത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സഹായം എത്തിക്കുന്നതിലെ കാലതാമസത്തിലും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയിലും തുർക്കിയിൽ രോഷം പുകയുന്നുണ്ട്
തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ തലവൻ കെമാൽ കിലിക്ദറോഗ്ലു സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
തുർക്കിയിലും സിറിയയിലുമായി കുറഞ്ഞത് 870,000 ആളുകൾക്ക് അടിയന്തിരമായി ചൂടുള്ള ഭക്ഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. സിറിയയിൽ മാത്രം 5.3 മില്യൺ ആളുകൾ ഭവനരഹിതരായിട്ടുണ്ടെന്ന് കണക്കാക്കപെടുന്നു.