ഗാന്ധി ജയന്തി ദിനത്തിൽ സൗത്താഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രഭാത് കുമാർ ഭരണഘടനാ കോടതി വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഒരു കാലത്ത് മഹാത്മാവും അനുയായികളും വിവേചനപരമായ നിയമങ്ങൾക്കെതിരായ അവരുടെ ചെറുത്തുനിൽപ്പിന് ശിക്ഷ അനുഭവിച്ച ജയിലായിരുന്നു ഈ കെട്ടിടം.1908 നും 1913 നും ഇടയിൽ ഗാന്ധിജി ഇവിടെ നാല് തവണ തടവ് അനുഭവിച്ചു,
രാജ്യത്തെ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ സ്മാരകങ്ങളുടെയും പരിപാലനത്തിന് ഇന്ത്യയുടെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ ഗാന്ധി സ്ഥാപിച്ച കമ്യൂണായ ടോൾസ്റ്റോയ് ഫാമിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് കുമാർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കൻ നാഷണൽ കോൺഗ്രസും (ANC) ഗാന്ധിയും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ചും ഇന്ത്യൻ പ്രതിനിധി സംസാരിച്ചു. എഎൻസിക്ക് ഗാന്ധിജിയിൽ നിന്ന് ഒരുപാട് പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും നെൽസൺ മണ്ടേല ഗാന്ധിജിയെ വളരെ ബഹുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയുടെയും മണ്ടേലയുടെയും ജീവിതങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഭരണഘടനാ കോടതി വളപ്പിലെ പ്രദർശനങ്ങൾ വിദേശ വിനോദസഞ്ചാരികൾക്കിടയിൽ വളരെ ജനപ്രിയമാണ്