You are currently viewing ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി റെയിൽവേ ആരംഭിക്കും

ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി റെയിൽവേ ആരംഭിക്കും

ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി റെയിൽവേ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു അധികൃതർ തിങ്കളാഴ്ച അറിയിച്ചു.

തെലങ്കാനയിലെ കച്ചെഗുഡയിൽ നിന്ന് കർണാടകയിലെ ബെംഗളൂരുവിലേക്കും തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്കും മഹാരാഷ്ട്രയിലെ പൂനെയിലേക്കുമുള്ള റൂട്ടുകളാണ് പുതിയ സർവീസുകൾക്കായി പരിഗണിക്കുന്നത്.

ഈയിടെ ആരംഭിച്ച സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് പൂർണ്ണ വിജയമാണെന്ന്  അധികൃതർ അറിയിച്ചു.

ഈ വർഷം അവസാനത്തോടെ 75 വന്ദേ ഭാരത് ട്രെയിനുകളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 ട്രെയിനുകളും ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു.  നിലവിൽ, നാഗ്പൂർ-ബിലാസ്പൂർ, ഡൽഹി-വാരണാസി, ഗാന്ധിനഗർ-മുംബൈ, ചെന്നൈ-മൈസൂർ തുടങ്ങി വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ ഓട്ടന്നുണ്ട്.

ചെന്നൈയിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ആണ് മേക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന് കീഴിൽ വന്ദേ ഭാരത് എക്‌സ്പ്രസ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത്

Leave a Reply