ഡല്‍ഹി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നല്‍കാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു.
ഭൂമിവിലയുടെ 25 ശതമാനം നല്‍കാമെന്ന് നേരത്തെ കേരളാ മുഖ്യമന്ത്രി ഉറപ്പ് തന്നിരുന്നു. ഇതില്‍ നിന്നും കേരളം പിന്മാറിയെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപ ചിലവ് വരും . കേരളത്തിലെ ദേശീയപാതാ നിര്‍മാണത്തില്‍ ജിഎസ്ടി ഒഴിവാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും റോഡ് നിര്‍മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു.