ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനായി 19,744 കോടി രൂപയുടെ പ്രാരംഭ വിഹിതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ഇന്ത്യ ഈ മേഖലയിലെ പ്രധാന കയറ്റുമതിക്കാരനാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ചെലവ് കുറഞ്ഞ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്, രണ്ട് തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകും – ഇലക്ട്രോലൈസർ നിർമ്മാണത്തിന് 5 വർഷത്തേക്ക് പ്രോത്സാഹനവും ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനത്തിന് പ്രോത്സാഹനവും നൽകും. ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളും വികസിപ്പിക്കുമെന്നും താക്കൂർ പറഞ്ഞു.
വാങ്ങുന്നവരെയും ഉത്പാദകരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഗ്രീൻ ഹൈഡ്രജൻ ഹബ് വികസിപ്പിക്കും. ഇന്ത്യ ഗ്രീൻ ഹൈഡ്രജന്റെ ആഗോള ഹബ്ബ് ആകും,” താക്കൂർ പറഞ്ഞു.
2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ മിഷനും മന്ത്രിസഭ അംഗീകാരം നൽകി.
ലോകത്തിലെ ഏറ്റവും അധികം കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയെ 2070-ഓടെ സീറോ കാർബൺ എമിഷൻ (Zero carbon emission) രാജ്യമാക്കി മാറ്റാൻ ആണ് ഈ നീക്കം.