You are currently viewing നല്ല നാടൻ ചായക്കടയിലെ രുചികരമായ ചായ ഇനി വീട്ടിലും ഉണ്ടാക്കാം

നല്ല നാടൻ ചായക്കടയിലെ രുചികരമായ ചായ ഇനി വീട്ടിലും ഉണ്ടാക്കാം

ചായ ഉണ്ടാക്കുന്നത് ഒരു കലയാണ്
നമ്മുടെ നാട്ടിൽ അനേകം ചായക്കടകൾ ഉണ്ട് .
എങ്കിലും നല്ല ചായ കിട്ടുന്ന
ചായക്കടകൾ കുറവാണ്.
നമ്മുടെ നാട്ടിൻ പുറങ്ങളിലും പട്ടണങ്ങളിലും പേരുകേട്ട ഏതെങ്കിലും ചായക്കടകൾ കാണും .അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും .ഇവിടെ ഒരുകാര്യം നമ്മക്ക്
മനസ്സിലാക്കാൻ സാധിക്കും . നല്ല ചായ തന്നെയാണ് ഒരു ഹോട്ടലിൻ്റെ ഐശ്വര്യം എന്നത്.

നല്ലൊരു ചായ കുടിച്ചാൽ മനസ്സിന് സംതൃപ്തിയും ഉന്മേഷവും ആണ്
ഇത്  വേണമെങ്കിൽ അനായാസം നമുക്ക് വീട്ടിൽ  തന്നെ
ഉണ്ടാക്കി  കുടിക്കാവുന്നതാണ് .

നല്ല ചായ ഉണ്ടാകണമെങ്കിൽ
പല ഘടകങ്ങൾ ഒത്തു ചേർന്നു വരണം
ഒരു ഗ്ലാസ് ചായ നല്ല രീതിയിൽ ഉണ്ടാകണമെങ്കിൽ ഒരു ടീസ്പൂൺ തേയില വേണം ,
ആവശ്യത്തിന് പഞ്ചസാര ,
3:1 അനുപാതതിൽ വെള്ളവും പാലും വേണം.
ഇനി ആദ്യം വെള്ളം നല്ലവണ്ണം തിളപ്പിക്കുക,അതോടൊപ്പം
മറ്റൊരു അടുപ്പിൽ
പാൽ ചൂടാക്കുക
(ഇത് നിർബന്ധമുള്ള കാര്യമാണ് പാലും, വെള്ളവും പ്രത്യേകമായിത്തന്നെ ചൂടാക്കണം )

വെള്ളം നല്ലവണ്ണം തിളക്കുമ്പോൾ തേയില
ഇടുക.തേയില ചേർത്ത വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ കഴിവതും
ഒരു 10 സെക്കൻഡിനുള്ളിൽ തന്നെ സ്റ്റൗ ഓഫാക്കാൻ ശ്രദ്ധിക്കുക

ഇവിടെ മനസ്സിലാക്കണ്ട കാര്യം ചായയുടെ രുചി
അത് തേയില വെള്ളത്തിൽ കിടന്നു തിളക്കുന്ന ഓരോ സെക്കൻഡിലും മാറിക്കൊണ്ടിരിക്കും ,
കൂടുതൽ നേരം തിളക്കാൻ വച്ചാൽ
തേയിലയിൽ നിന്നു കൂടുതൽ  കറ ഇറങ്ങി ചായക്ക് കയ്പ് രസം കൂടും.

ചൂട് പാലിൽ തിളച്ച തേയില വെള്ളം ചേർത്തു മധുരം വേണമെങ്കിൽ പഞ്ചസാര ചേർത്ത്  നാലഞ്ചു തവണ നല്ലവണ്ണം അടിച്ചു പതപ്പിച്ച്എടുത്ത് കുടിക്കുകയാണങ്കിൽ ചായ നല്ല ഒന്നാന്തരം ചായ ആയിരിക്കും.

Leave a Reply