You are currently viewing നാവിക മറൈൻ പ്രൊപ്പൽസറുകൾക്കായി റോൾസ് റോയ്സ് ,കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു

നാവിക മറൈൻ പ്രൊപ്പൽസറുകൾക്കായി റോൾസ് റോയ്സ് ,കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു

റോൾസ് റോയ്സ് മറൈൻ , പൂനെ ആസ്ഥാനമായുള്ള ഭാരത് ഫോർജിൻ്റെ ഉപസ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി (കെഎസ്എസ്എൽ) നേവൽ മറൈൻ പ്രൊപ്പൽസറുകൾക്കായി പ്രാരംഭ കരാറിൽ ഒപ്പുവച്ചതായി കമ്പനി ശനിയാഴ്ച അറിയിച്ചു.

  രൂപകൽപ്പന , വികസനം , നിർമ്മാണം, പ്രീ-സെയിൽസ്, സെയിൽസ് സപ്പോർട്ട്;  ഇൻസ്റ്റാളേഷൻ, കമ്മീഷനിംഗ്, ടെസ്റ്റിംഗ്, ആഫ്റ്റർ മാർക്കറ്റ് സേവനങ്ങളും കരാറിൽ ഉൾപെടുന്നു, റോൾസ് റോയ്സ് പ്രസ്താവനയിൽ പറഞ്ഞു.

റോൾസ് റോയ്‌സിന്റെ പ്രൊപ്പൽഷൻ സംവിധാനങ്ങൾ എല്ലാ ആധുനിക യുദ്ധക്കപ്പലുകളിലും ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും യുഎസ് നാവികസേനയുടെ പ്രധാന വിതരണക്കാരിൽ ഒരാളാണ് കമ്പനിയെന്നും പ്രസ്താവനയിൽ പറയുന്നു.

കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡ്, ഭാരത് ഫോർജ് എന്നിവയുമായുള്ള പങ്കാളിത്തം കമ്പനിയുടെ ഇന്ത്യയിലെ പ്രതിരോധരംഗത്തുള്ള പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റോൾസ് റോയ്‌സിൻ്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡന്റ് കിഷോർ ജയരാമൻ പറഞ്ഞു.

സായുധ സേനയുടെ നിർണായക സംവിധാനങ്ങളും ഉപസംവിധാനങ്ങളും തദ്ദേശീയമാക്കുന്നതിന് ഭാരത് ഫോർജ് ശ്രമം നടത്തി വരികയാണെന്നു കല്യാണി ഗ്രൂപ്പ് ചെയർമാൻ ബാബാ കല്യാണി പറഞ്ഞു.

റോൾസ് റോയ്‌സുമായുള്ള ഈ തന്ത്രപരമായ സഹകരണം ഇന്ത്യൻ നാവികസേനയ്‌ക്കായി നാവിക പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും തദ്ദേശീയമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.

പൂനെ ആസ്ഥാനമായുള്ള ഭാരത് ഫോർജിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡ് (കെഎസ്എസ്എൽ

Leave a Reply