പനിയോ ജലദോഷമോ അതല്ലെങ്കിൽ വാതത്തിൻ്റെ അസുഖമോ ഉളള ആളുകളോട് വീട്ടിൽ ചെരുപ്പ് ധരിച്ച് നടക്കാൻ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവും.തറയിലെ തണുപ്പിൽ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. തണുപ്പ് പല
രോഗങ്ങൾക്ക് കാരണമാവുകയും അതോടൊപ്പം രോഗലക്ഷണങ്ങൾ മൂർച്ഛിപ്പിക്കുകയും ചെയ്യാറുണ്ട് .ചെരുപ്പിട്ടു വീട്ടിൽ നടക്കുകയാണെങ്കിൽ ഇത് തടയാൻ സാധിക്കും
ഒരു രോഗപ്രതിരോധ ഉപകരണം മാത്രമായിട്ടല്ല നമ്മൾ ചെരുപ്പ് ധരിക്കാറുള്ളത് ഇതിനു പുറമേ അനേകം ഗുണങ്ങളും വീട്ടിൽ ചെരുപ്പ് ധരിക്കുമ്പോൾ ഉണ്ടാകാറുണ്ട് എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം
1. ചെരുപ്പുകൾ ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
വീട്ടിലാണെങ്കിലും ചെരുപ്പിടുന്നത് നലതാണ് .ടോയ്ലെറ്റ് ഉപയോഗിക്കുമ്പോഴും, കാലുകളിൽ മുറിവോ, വ്യണമോ ഉള്ളപ്പോഴും ചെരുപ്പിട്ട് നടക്കാൻ ശ്രദ്ധിക്കണം. ചെരുപ്പ് അണുബാധയിൽ നിന്നുള്ള
ഒരു സുരക്ഷിത കവചമായി അവിടെ പ്രവർത്തിക്കുന്നു
2. ജലദോഷത്തെയും പനിയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു
ചെരുപ്പുകൾക്ക് ജലദോഷത്തെയും പനിയേയും പ്രതിരോധിക്കാൻ സാധിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.പാദങ്ങൾ തണുക്കുമ്പോൾ രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. തണുത്ത കാലാവസ്ഥയിൽ ചെരുപ്പിടാതെ നടക്കുമ്പോൾ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
3. ചെരുപ്പുകൾക്ക് നിങ്ങളുടെ കർമ്മ ശേഷി വർധിപ്പിക്കാൻ കഴിയും .
ചെരുപ്പുകൾ നമ്മുടെ പാദങ്ങൾക്ക് സുഖകരവും സൗകര്യപ്രദവുമായ ഒരു പ്രതലം ഒരുക്കി തരുന്നു.ഇത് കാരണം മനസ്സിനും ശരീരത്തിനും കൂടുതൽ ഉന്മേഷവും ഊർജവും ലഭിക്കുന്നു .നമ്മുടെ ചലനം സുഗമമാക്കുന്നു ഇതുകൊണ്ട് നമ്മൾക്ക് കൂടുതൽ
ഫലപ്രദമായ രീതിയിൽ ജോലിയിൽ ഏർപ്പെടാൻ സാധിക്കുന്നു
4. ചെരുപ്പ് ധരിക്കുന്നത് അപകടങ്ങൾ ഒഴിവാക്കും
വഴുവഴുപ്പുള്ള പ്രതലങ്ങളിൽ ചെരുപ്പ് ധരിക്കുന്നത് സുരക്ഷിതമായിരിക്കും കാരണം ചെരുപ്പുകളുടെ സോളിന് (sole)
പാദങ്ങളെ നിലത്തു ഉറച്ചു നിർത്താൻ സാധിക്കും .ഇത് തെന്നി വീണു ഉണ്ടാകുന്ന അപകടങ്ങൾ നിന്നു സംരക്ഷണം നൽകും
5. കാൽ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
നഗ്നപാദങ്ങൾ കഠിനമായ പ്രതലത്തിൽ സ്ഥിരം ഉപയോഗിക്കുമ്പോൾ മുറിവും വേദനയും ഉണ്ടാകും . ചെരുപ്പു ഉപയോഗിച്ചാൽ ഇത് ഒഴിവാക്കാം
6. ചെരുപ്പുകൾ വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു
നമ്മൾ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്തു വീട്ടിൽ തിരിച്ചു വരുമ്പോൾ നമ്മുടെ പാദങ്ങളിൽ രോഗാണുക്കൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട് വീട്ടിൽ ചെരുപ്പ് ഇടുന്ന ശീലമുണ്ടെങ്കിൽ ഈ രോഗാണുക്കൾക്ക് തറയിലോ അല്ലെങ്കിൽ നമ്മുടെ കാൽ സ്പർശിക്കുന്ന സ്ഥലങ്ങളിലേകോ പടരാൻ സാധിക്കില്ല .ഇങ്ങനെ ചെയ്താൽ വീടിൻറെ ശുചിത്വം നിലനിർത്താനും വൃത്തിയായി സൂക്ഷിക്കാനും നമുക്ക് സാധിക്കും