നെറ്റ്ഫ്ലിക്ക്സ് ഫെബ്രുവരി 8നു അതിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകൾ പാസ്‌വേഡ് പങ്കിടുന്നത് തടയുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു.പുതിയ പ്ലാനിൽ പ്രാഥമിക ലൊക്കേഷൻ തിരഞ്ഞെടുക്കണ്ടതായും, അധിക അംഗത്തിന് കൂടുതൽ ഡോളർ നല്കണ്ടതായും വരും .
ലോകമെമ്പാടുമുള്ള 100 ദശലക്ഷം ആളുകൾ പങ്കിട്ട് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതാണ് ഈ നടപടി എടുക്കാൻ നെറ്റ് ഫ്ലിക്ക്സിനെ പ്രേരിപ്പിച്ചത്
” കാനഡ, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടർന്നു അത് കൂടുതൽ വിപുലമായി ഞങ്ങൾ നടപ്പിലാക്കും ,” കമ്പനി ഒരു ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു.
നെറ്റ്ഫ്ലിക് സിന്റെ സ്റ്റാൻഡേർഡ് അല്ലെങ്കിൽ പ്രീമിയം പ്ലാനിൽ അതിൻ്റെ അംഗങ്ങൾക്ക് അധികം രണ്ട് പേരെ സബ് അക്കൗണ്ടിൽ ചേർക്കാനാകും. ഇതിനു അധിക ചാർജ് ആയി കാനഡയിൽ ഒരാൾക്ക് പ്രതിമാസം C$7.99, ന്യൂസിലാൻഡിൽ NZD$7.99, പോർച്ചുഗലിൽ 3.99 യൂറോ, സ്പെയിനിൽ 5.99 യൂറോ എന്നിങ്ങനെ നല്കണ്ടി വരും