ന്യൂസിലാൻഡിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു

ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണിൽ നാല് നിലകളുള്ള ഹോസ്റ്റലിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു

തീപിടിത്തത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂടുതൽ പേരുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും 10 ൽ താഴെ ആളുകൾ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അഗ്നിശമനസേനാ വിഭാഗവും അത്യാഹിത വിഭാഗവും ചേർന്ന് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply