വീണ്ടുമൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ലോകമെമ്പാടും ഞെട്ടലുണ്ടാക്കി.
മൂന്നാം തവണയും അധികാരത്തിൽ വരാൻ താൻ വളരെ ക്ഷീണിതയാണെന്ന് പറഞ്ഞുകൊണ്ട് അടുത്ത മാസം അധികാരമൊഴിയാൻ തയ്യാറെടുക്കുകയാണെന്നു ലേബർ പാർട്ടി പ്രീമിയർ വികാരഭരിതവും കണ്ണീരോടെയുള്ളതുമായ പ്രസംഗത്തിൽ പറഞ്ഞു.
രാഷ്ട്രീയത്തിലെ പ്രായോഗിക സമീപനത്തിനും രാജ്യത്തെ നയിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ 42-കാരി പറഞ്ഞു, “എനിക്ക് ഇനി മുന്നോട്ട് പോകാനുള്ള ഊർജ്ജം ഇല്ല”.
2017-ൽ 37-ാം വയസ്സിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ആർഡേൺ മാറി.
ഫെബ്രുവരി 7-ന് നകം ജസീന്ദ ആർഡേൺ ലേബർ പാർട്ടി നേതൃസ്ഥാനം ഒഴിയും . അവരുടെ പകരക്കാരനെ തീരുമാനിക്കാൻ ദിവസങ്ങൾക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ന്യൂസിലൻഡിൽ ഒക്ടോബർ 14ന് പൊതുതെരഞ്ഞെടുപ്പ് നടക്കും.