You are currently viewing ന്യൂ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ<br>വിമാന സർവിസ് ആരംഭിച്ചു

ന്യൂ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ
വിമാന സർവിസ് ആരംഭിച്ചു

ഇൻഡിഗോ ന്യൂ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (മോപ, നോർത്ത് ഗോവ) പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
2023 ജനുവരി 5-ന് പ്രവർത്തനം ആരംഭിച്ച ഹൈദരാബാദിനും ഗോവയ്‌ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ്  76-ാമത്തെ ആഭ്യന്തര സർവ്വീസാണ് .

ഇൻഡിഗോ മോപയ്ക്കും ഹൈദരാബാദ്, ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, പൂനെ, ജയ്പൂർ, അഹമ്മദാബാദ് തുടങ്ങിയ എട്ട് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾക്കും ഇടയിൽ 168 പ്രതിവാര ഫ്ലൈറ്റുകൾ പ്രവർത്തനത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ നടത്തും.  പുതിയ സർവ്വീസ് ഗോവയുടെ വിനോദ യാത്രാ കേന്ദ്രമെന്ന നിലയിൽ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുകയും ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകൾ നൽകുകയും യാത്ര. നിരക്ക് കുറക്കുകയും വടക്കൻ ഗോവയിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും.  സൗത്ത് ഗോവയിലെ നിലവിലെ ഗോവ ഡാബോലിം എയർപോർട്ട് സജീവമായി തുടരും, ഇൻഡിഗോ അവിടെ നിലവിലുള്ള പ്രവർത്തനങ്ങൾ തുടരും.

ഇൻഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പറഞ്ഞു, “മോപ്പയിലെ ന്യൂ നോർത്ത് ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ ഈ എക്കാലത്തെയും വലിയ, പുതിയ സ്റ്റേഷൻ ഞങ്ങൾക്കായി തുറന്നതിൽ ഞങ്ങൾക്ക് ആവേശവും അഭിമാനവും ഉണ്ട്. ഇൻഡിഗോയിൽ ഞങ്ങൾക്ക് ഇത് വളരെ പ്രധാനമാണ്.  രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി, പ്രവേശന സൗകര്യം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകൾ എന്നിവ നൽകാനുള്ള ഞങ്ങളുടെ അഭിലാഷത്തെയും പരിശ്രമത്തെയും ഇരു തുറന്നു കാട്ടുന്നു. താങ്ങാനാവുന്ന നിരക്കുകൾ എന്ന ഞങ്ങളുടെ വാഗ്ദാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. -സമയനിഷ്ട്ട, മാന്യ വും സുഗമമുവമായ സേവനം, എന്നിവ ഇൻഡിഗോയുടെ സവിശേഷതകളാണ്

Leave a Reply