യഷ് രാജ് ഫിലിംസ് നിർമ്മിച്ച ‘പത്താൻ’ യുകെ ബോക്‌സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. യുകെയിലെ 223 ലൊക്കേഷനുകളിൽ ചിത്രം റിലീസ് ചെയ്തു. ചിത്രം വളരെ മികച്ച പ്രകടനം ആണ് നടത്തുന്നത്.
ജെയിംസ് കാമറൂണിന്റെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ അതിന്റെ ഏഴാം ആഴ്ചയും യുകെയിൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നിൽ നില്ക്കുമ്പോൾ, ഷാരൂഖ് ഖാന്റെ ‘പത്താൻ’ ഒട്ടും പിന്നിലല്ല
ഡിസ്നിയുടെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ തുടർച്ചയായ ഏഴാം ആഴ്ച്ച GBP 2.1 മില്യണുമായി ഒന്നാമതെത്തി. യുകെയിൽ വെറും 5 ദിവസം കൊണ്ട് 1.9 ദശലക്ഷം ജിബിപി കളക്ഷൻ നേടിയ ‘പത്താൻ’ രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച വരെ ഉള്ളത് മാത്രമാണ് ഈ കണക്കുകൾ.
ഉദ്ഘാടന ദിനത്തിൽ 3,19,000 ജിബിപി ‘പത്താൻ’ നേടി .ഈ നേട്ടം നേടിയ ഒരേ ഒരു ഇന്ത്യൻ സിനിമ ‘പത്താൻ’ ആണ്. ഇതിന് മുമ്പ് മറ്റൊരു സിനിമയും ഒരു ദിവസം കൊണ്ട് ജിബിപി 3,00,000 കടന്നിട്ടില്ല.
ദക്ഷിണാഫ്രിക്കയിൽ, സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ “പത്താൻ” ഹൗസ്ഫുൾ ആയി ഓടുകയാണ്, വാരാന്ത്യത്തിൽ രാജ്യത്തെ 21 സ്‌ക്രീനുകളിൽ ആയിരക്കണക്കിന് ആരാധകർ ചിത്രം കണ്ടു.എല്ലാ പ്രമുഖ സിനിമാ തിയേറ്ററുകളിലും എല്ലാ ദിവസവും ഏഴ് ഷോകൾ വരെ പ്രദർശിപ്പിക്കുന്നു.
ഇന്ത്യയിൽ ചിത്രം 300 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസം 300 കോടി നേടുന്ന ഖാന്റെ ആദ്യ ചിത്രമാണിത്. ആഗോള തലത്തിൽ ചിത്രം 600 കോടിക്ക് അടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്.
