പാക്കിസ്ഥാനിൽ കടുത്ത ഇന്ധന ക്ഷാമം: പെട്രോൾ പമ്പുകൾ അടച്ചു
പാക്കിസ്ഥാനിൽ കടുത്ത ഇന്ധന ക്ഷാമം.
ലാഹോർ, ഫൈസലാബാദ്, ഗുജ്‌റൻവാല ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പെട്രോൾ പമ്പുകൾ ഇന്ധനക്ഷാമം മൂലം അടച്ചു. പല പെട്രോൾ സ്റ്റേഷനുകളിലും ആവശ്യകാരുടെ നീണ്ട വരികൾ കാണപ്പെടുന്നു
ഇന്ധന സ്റ്റേഷനുകളിൽ ബൈക്ക് യാത്രക്കാർക്ക് 200 രൂപയുടെയും ഫോർ വീലറുകൾ ഉള്ളവർക്ക് 5,000 രൂപയുടെയും ഇന്ധനം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു ടിവി ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്ധനം കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടെന്ന് ഉള്ള വ്യാപകമായ ആരോപണം നിലനില്കുന്നുണ്ട്.
ഈ സാഹചര്യം മുതലെടുത്ത് ഇന്ധനം പൂഴ്ത്തിയും അമിതവിലയ്ക്ക് വിറ്റും പൊതുജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യങ്ങൾ ഉയർന്നിട്ടുണ്ട്
ഇപ്പോൾത്തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് ഇത്തരത്തിലുള്ള വിലക്കയറ്റം ഒരു കയ്പേറിയ അന്നുഭവമാണ്. ഇന്ധനക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന മുറവിളി ഉയർന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ അധികൃതർ ബുദ്ധിമുട്ടുകയാണ് .