You are currently viewing പാളയംകോടൻ, ചെങ്കദളി ,ഞാലിപ്പൂവൻ;കേരളത്തിലെ പഴങ്ങളെ കുറിച്ച് കൂടുതൽ അറിയാം

പാളയംകോടൻ, ചെങ്കദളി ,ഞാലിപ്പൂവൻ;കേരളത്തിലെ പഴങ്ങളെ കുറിച്ച് കൂടുതൽ അറിയാം

  • Post author:
  • Post category:Kerala
  • Post comments:0 Comments

പഴം ധാരാളം കഴിക്കുന്നവരാണ് കേരളീയർ..വിവാഹസൽക്കാരത്തിനു  ആയാലും ചായ സൽക്കാരത്തിന് ആണെങ്കിലും  പഴം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് .പാളയംകോടൻ, ചെങ്കദളി പൂവൻപഴം എല്ലാം കേരളീയരുടെ പ്രിയപ്പെട്ട പഴങ്ങളാണ്.

ഒരു കേരളീയ  ഇഷ്ടവിഭവമാണ് പുട്ടും പഴവും .കേരളത്തിലെ കടകളിലും ഹോട്ടലുകളിലും എല്ലാം യഥേഷ്ടം പഴക്കുലകൾ തൂക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും .കേരളത്തിൽ ഒരു പക്ഷെ ഏറ്റവും വ്യാപകമായി ചെയ്യപ്പെടുന്ന കൃഷി വാഴകൃഷി ആയിരിക്കും വളരെയധികം പോഷക ഗുണങ്ങൾ പഴത്തിൽ അടങ്ങിയിട്ടുണ്ട് .നല്ല ശരീരപുഷ്ടിക്കും ഊർജ്ജസ്വലതയ്ക്കും ദഹനത്തിനും എല്ലാം പഴം ഉത്തമമാണ് .കേരളീയർ ഏറ്റവും കൂടുതൽ കഴിക്കുന്ന പഴങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

എത്തപ്പഴം അഥവാ നേന്ദ്രപ്പഴം

മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ് എത്തപ്പഴം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഏത്തപ്പഴം ധാരാളം കേരളത്തിൽ വരുന്നുണ്ടെങ്കിലും നാടൻ ഇനത്തിനാണ്കൂടുതൽ പ്രിയം.എത്തപ്പഴം കഴിക്കുന്നത് പക്ഷാഘാതവും ഹൃദയാഘാതവും തടയാൻ സഹായിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .ധാരാളം കാർബോഹൈഡ്രേറ്റുകളും നാരുകളും വിറ്റാമിനുകളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് .ഏത്തപ്പഴം സാവധാനം  ദഹിക്കുന്നതിനാൽ വിശപ്പ് നിയന്ത്രിക്കുവാൻ സഹായകമാവും.നല്ല ജലലഭ്യതയും വളക്കൂറുള്ള മണ്ണും ഏത്തവാഴ കൃഷിക്ക് ആവശ്യമാണ്.കീടബാധ ശല്യം താരതമ്യമേന ഏത്തവാഴക്ക്‌ കൂടുതലാണ് 

ഞാലിപ്പൂവൻ

രസകദളി ,നെയ്യ്പ്പൂവൻ എന്ന പേരിലും അറിയപ്പെടുന്നു .വളരെ സ്വാദിഷ്ടമായ പഴമാണ് ഞാലിപ്പൂവൻ .അതിജീവന ശക്തി കൂടുതലുള്ള വാഴ ആയതിനാൽ മറ്റ് കൃഷിയുടെ കൂടെ ഇടവിളയായും നടാം.ഉഷ്ണ കാലാവസ്ഥയിലും വളരുംകീടബാധ വളരെ കുറവുള്ള ഒരിനമാണ് ഞാലിപ്പൂവൻ..മേന്മയേറിയ ഇലകൾ ഞാലിപ്പൂവൻ്റെ സവിശേഷതയാണ്. അതിനാൽ ഇലകൾക്കും നല്ല വാണിജ്യ മൂല്യമുണ്ട്.

പാളയംകോടൻ

മൈസൂർ പൂവൻ, ചെറുപഴം എന്ന  പേരുകളിലും അറിയപെടുന്നു. ചെറുതും ഉരുണ്ട കായ്കളും ആണ് പാളയംകോടൻ്റെ പ്രത്യേകത. പഴത്തിന് ചെറിയ പുളിരസം ഉണ്ട്.വലിയ കുലയും ധാരാളം കായ്കളും  ഉണ്ടാവും..വിവാഹസൽക്കാരത്തിനു   സാധാരണ നല്കുന്ന പഴമാണ് പാളയംകോടൻ.കേരളത്തിലും ദക്ഷിണേന്ത്യയിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്.  .സൂര്യപ്രകാശം കുറച്ച് ലഭിക്കുന്ന സ്ഥലങ്ങളിലും ജലലഭ്യത കുറഞ്ഞതും വളം  കുറവുള്ള മണ്ണിലും പാളയംകോടൻ നല്ല രീതിയിൽ വളരുന്നതായി കണ്ടു വരുന്നു.

ചെങ്കദളി

കപ്പവാഴ എന്നും അറിയപെട്ടന്നു. തെക്കൻ കേരളത്തിലാണ്  ക്യഷി   കൂടുതൽ. കുലകൾ ഏകദേശം 50 കിലോ വരെ ഭാരം വയ്ക്കും.18 മാസം വേണം വിളവ് കിട്ടാൻ .പഴത്തിനു ചുവന്ന നിറമാണ്. നല്ല രുചിയും മണവുമുള്ള പഴമാണ് . ബീറ്റാ കരോട്ടിനും വിറ്റാമിൻ C യും അടങ്ങിയിട്ടുള്ള പഴമാണ് ചെങ്കദളി.

റോബസ്റ്റ അഥവാ പച്ച ചിങ്ങൻ പഴം

പച്ചനിറത്തിലുള്ള കായ്കൾ ആണ് ഇവയുടേത് .പഴുത്താൽ നല്ല മധുരം കാണും അതു പോലെ മണവും.ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന  പഴമാണ് റോബസ്റ്റാ .അധികം ഉയരം വയ്ക്കാത്ത ഈ വാഴ പെട്ടെന്ന് കായിക്കുന്നു .വലിപ്പത്തിലും ഭാരത്തിലും കുലകൾ മുന്നിലാണ്.ജലലഭ്യത കുറവുള്ള സാഹചര്യത്തിലും വളം കുറഞ്ഞ മണ്ണിലും എല്ലാം ഇത് വളരെ നല്ല രീതിയിൽ വളരും

പൂവൻ പഴം

പഴങ്ങളിൽ സുന്ദരിയാണ് പൂവൻ പഴം നല്ല മഞ്ഞനിറത്തിലുള്ള ഉരുണ്ട കായ്കളാണ് പൂവൻ പഴത്തിൻ്റെതു .നല്ല മധുരവും സ്വാദും ഗുണമേൻമയും  ഉള്ള പഴമാണ്..പൂവൻ പഴക്കുലകൾ നല്ല ഭാരം വയ്ക്കുന്നതും നല്ല വില ലഭിക്കുന്നതുമാണ്.കേരളത്തിൽ എല്ലാ സ്ഥലത്തും ഈ വാഴ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്

Leave a Reply