പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല
പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ നിന്നു ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം പിൻവലിക്കുമെന്ന് രാജ്യത്തിൻ്റെ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇത് ബ്രിട്ടീഷ് രാജവാഴ്ചയെ ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ നിന്ന് ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനുള്ള നടപടിയാണ്. അദ്ദേഹത്തിൻ്റെ ചിത്രം നാണയങ്ങളിൽ തുടരും .
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മുൻ ഛായാചിത്രത്തിന് പകരമായി ഒരു പുതിയ തദ്ദേശീയ ഡിസൈൻ വരുമെന്ന് ഓസ്‌ട്രേലിയയുടെ റിസർവ് ബാങ്ക് പറഞ്ഞു, ഇത് “ആദ്യ ഓസ്‌ട്രേലിയക്കാരുടെ സംസ്‌കാരത്തെയും ചരിത്രത്തെയും” ബഹുമാനിക്കുന്ന നീക്കമാണ്.
“5 ഡോളർ നോട്ടിന്റെ മറുവശം ഓസ്‌ട്രേലിയൻ പാർലമെന്റിനെ അവതരിപ്പിക്കുന്നത് തുടരും,” ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
$5 ബില്ലാണ് രാജാവിനെ അവതരിപ്പിക്കുന്ന ഓസ്‌ട്രേലിയയുടെ ഏക ബാങ്ക് നോട്ട്. സർക്കാരുമായുള്ള കൂടിയാലോചനയെ തുടർന്നാണ് തീരുമാനമെന്നും പറഞ്ഞു.
ട്രഷറർ ജിം ചാൽമേഴ്‌സ് തീരുമാനത്തെ സ്വാഗതം ചെയ്തു, ഈ മാറ്റം “നല്ല ബാലൻസ് നേടാനുള്ള അവസരമാണ്” അദ്ദേഹം പറഞ്ഞു.
“രാജാവിൻ്റെ ചിത്രം തുടർന്നും നാണയങ്ങളിൽ ഉണ്ടാകും, പക്ഷേ $5 നോട്ട് നമ്മുടെ ചരിത്രത്തെക്കുറിച്ചും നമ്മുടെ പൈതൃകത്തെക്കുറിച്ചും നമ്മുടെ രാജ്യത്തെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തും, അത് ഒരു നല്ല കാര്യമായി ഞാൻ കാണുന്നു,” അദ്ദേഹം മെൽബണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
5 ഡോളറിന്റെ നോട്ട് രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കാൻ ബാങ്ക് പദ്ധതിയിടുന്നു, അത് പ്രചാരത്തിൽ വരാൻ എതാനം വർഷങ്ങൾ എടുത്തേക്കും.
പുതിയ ഡിസൈൻ അവതരിപ്പിക്കുന്നത് വരെ നിലവിലെ $5 അച്ചടിക്കുന്നത് തുടരുകയും നിയമപരമായ ടെൻഡറായി തുടരുകയും ചെയ്യും. ഈ വർഷം അവസാനത്തോടെ ഓസ്‌ട്രേലിയൻ നാണയങ്ങളിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ മുഖം പ്രത്യക്ഷപെടുമെന്നു പ്രതീക്ഷിക്കുന്നു.