You are currently viewing പുനഃസംഘടനയുടെ ഭാഗമായി ലൈറ്റ്‌സ്പീഡ് 300 ജീവനക്കാരെ പിരിച്ചുവിട്ടു

പുനഃസംഘടനയുടെ ഭാഗമായി ലൈറ്റ്‌സ്പീഡ് 300 ജീവനക്കാരെ പിരിച്ചുവിട്ടു


ടൊറൻ്റോ: ലാഭകരമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കമ്പനിയുടെ പ്രവർത്തന മാതൃക കാര്യക്ഷമമാക്കുന്നതിനുള്ള പുനഃസംഘടനയുടെ ഭാഗമായി ഗ്ലോബൽ മർച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ലൈറ്റ്‌സ്പീഡ് കൊമേഴ്‌സ് 300 ജീവനക്കാരെ അല്ലെങ്കിൽ ഏകദേശം 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു.

ലൈറ്റ്‌സ്പീഡിന്റെ പ്രവർത്തനച്ചെലവിന്റെ 10 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 തൊഴിലാളികളെ കുറയ്ക്കുന്നത് പുനഃസംഘടനയിൽ ഉൾപ്പെടുന്നു, ചെലവ് കുറയ്ക്കുന്നതിന്റെ പകുതിയും മാനേജ്‌മെന്റ് തലങ്ങളിൽ നിന്നാണ്.

ഏറ്റവും പുതിയ ഏറ്റെടുക്കലിലൂടെ ജീവനക്കാരെയും സാങ്കേതികവിദ്യയെയും പ്രക്രിയകളെയും സംയോജിപ്പിച്ച് പുതിയ ഘടന കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

“ഓരോ ബ്രാൻഡിനെയും സംയോജിപ്പിച്ച് ഞങ്ങളുടെ മുൻനിര ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ ഞങ്ങൾ മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്” ലൈറ്റ്‌സ്പീഡ് സിഇഒ ജെപി ചൗവെറ്റ് പറഞ്ഞു.

“ഇത് മൂന്ന് വർഷത്തെ കഠിനാദ്വാനത്തിൻ്റെ ഫലമാണ്, അത് ദീർഘകാല വിജയത്തിനായി ഞങ്ങളെ സജ്ജമാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈറ്റ്‌സ്പീഡ് കണക്കാക്കുന്നത്, 12 മില്യൺ മുതൽ 14 മില്യൺ ഡോളർ വരെ പുനഃക്രമീകരണ നടപടികൾക്ക് ചെലവ് വരുമെന്നാണ്

2005-ൽ മോൺട്രിയലിൽ സ്ഥാപിതമായ ലൈറ്റ്സ്പീഡ് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം, കമ്പനി 100-ലധികം രാജ്യങ്ങളിൽ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗോൾഫ് ബിസിനസുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു

Leave a Reply