കോഴിക്കോട്: പോസ്റ്റൽ നിയന്ത്രണങ്ങൾ
പെൺകുട്ടികൾക്ക് മാത്രമായി വേണ്ടെന്ന്
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു
വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്ബതരയ്ക്കുശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ധ്യക്ഷ.
നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം മതി. ഹൈക്കോടതിയില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.
ഹോസ്റ്റൽ വിലക്ക് ഏർപ്പെടുത്തിയതിൽ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍
വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും പുരുഷാധിപത്യത്തിൻ്റെ ഭാഗമാണിതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.
യുജിസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത് എന്തിനെന്ന് അറിയിക്കാന്‍ സിംഗിള്‍ബെഞ്ച് സര്‍ക്കാരിനോടു ആവശ്യപെട്ടു. സംസ്ഥാന വനിത കമ്മിഷന് അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.