കേരളത്തിൽ ഗുരുതരമായ സാമൂഹ്യപ്രശ്നമായി കൊണ്ടിരിക്കുന്ന
പേ വിഷബാധയ്ക്കെതിരെ
ആശ്വാസ നടപടിയുമായി സർക്കാർ .
പേ വിഷത്തിനെതിരെ തദ്ദേശീയമായി ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയും സംയോജിതമായി ആയിരിക്കും വാക്‌സീന്‍ വികസിപ്പിക്കുക