പുതിയ ബജറ്റ് പ്രഖ്യപനത്തോടെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇനി ഇന്ത്യയിൽ വില കുറയും
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിർമ്മാണ മേഘലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, 2023 ലെ ബജറ്റിൽ ലിഥിയം-അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധന വസ്തുക്കളെയും ,യന്ത്രങ്ങളെയും ഇറക്കുമതി കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി. അവയുടെ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
“ഗ്രീൻ മൊബിലിറ്റിക്ക് കൂടുതൽ പ്രചോദനം നൽകുന്നതിന്, ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കായി ലിഥിയം അയൺ സെല്ലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധന വസ്തുക്കളുടെയും, യന്ത്രങ്ങളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിക്കും,” ധനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
സർക്കാരിൻ്റെ ഈ നീക്കം രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നിരുന്നാലും, വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് മുമ്പത്തേക്കാൾ ചെലവ് കൂടും. ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ പൂർണമായും ഇറക്കുമതി ചെയ്ത കാറുകളും ഇറക്കുമതി ചെയ്ത പാർട്‌സുകൾ ഉപയോഗിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്നവയും ധനമന്ത്രി കസ്റ്റംസ് തീരുവ വർധിപ്പിക്കുന്നതോടെ വില കൂടും.