ജപ്പാന്റെ “മൂൺ സ്നിപ്പർ” ചന്ദ്ര ദൗത്യം മൂന്നാമത്തെ ‘ തവണയും മാറ്റിവച്ചു , ഇത്തവണ പ്രതികൂല കാലാവസ്ഥാണ് കാരണം. നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും പങ്കാളിത്തത്തോടെ വികസിപ്പിച്ച ഗവേഷണ ഉപഗ്രഹമാണ് തനേഗാഷിമയുടെ തെക്കൻ ദ്വീപിൽ നിന്ന് വിക്ഷേപിക്കാൻ പോകുന്ന എച്ച്2-എ റോക്കറ്റ് വഹിക്കാൻ ഉദ്ദേശിച്ചത്. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (JAXA) പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്‌ച ഇന്ത്യ വിജയകരമായി ചന്ദ്ര യാത്ര നടത്തി ലോകത്തിൻ്റെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു, രാജ്യത്തിന്റെ ചെലവ് കുറഞ്ഞ ബഹിരാകാശ പരിപാടിയുടെ സുപ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു.ഇതോടെ ഇന്ത്യ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ചന്ദ്രനിൽ ലാൻഡിംഗുകൾ നടത്തിയ രാജ്യങ്ങൾക്കൊപ്പം ചേർന്നു . മാത്രല്ല ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു പേടകം ഇറക്കുന്ന ആദ്യ രാജമായി ഇന്ത്യ മാറി.
ഇതേ മേഖലയിൽ ഒരു റഷ്യൻ ശ്രമം തകർന്നതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ വിജയം.
ഇതിനു മുമ്പും ജപ്പാനും ചന്ദ്ര പര്യവേക്ഷണത്തിൽ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഒമോട്ടേനാഷി പേടകം വഹിച്ച നാസയുടെ ആർട്ടെമിസ് 1 ദൗത്യം പരാജയപെട്ടു. കൂടാതെ, ഒരു ജാപ്പനീസ് സ്റ്റാർട്ടപ്പ്, ഐസ്പേസ്, ഏപ്രിലിൽ ചാന്ദ്ര ലാൻഡിംഗിന് ശേഷം ആശയവിനിമയ നഷ്ടം നേരിട്ടു. ചന്ദ്രനിൽ ലക്ഷ്യ സ്ഥാനത്തിൻ്റെ 100 മീറ്ററിനുള്ളിൽ ലാൻഡിംഗ് നടത്തുകയെന്നതായിരുന്നു ജാക്സയുടെ “മൂൺ സ്നിപ്പർ” ദൗത്യത്തിൻ്റെ പദ്ധതിയുടെ പ്രത്യേക ത.സാധാരണ നിരവധി കിലോമീറ്റർ പരിധിക്കുള്ളിൽ ലാൻഡിംഗ് നടത്തുകയാണ് പതിവ് . വിക്ഷേപണ റോക്കറ്റ് പ്രശ്‌നങ്ങളിലും ജപ്പാൻ നേരിട്ടിട്ടുണ്ട്.മാർച്ചിൽ H3 മോഡലും കഴിഞ്ഞ ഒക്ടോബറിൽ ഖര ഇന്ധന എപ്‌സിലോൺ റോക്കറ്റും പരാജയപ്പെട്ടു.