You are currently viewing ഭാര്യയെ മർദ്ദിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ഭാര്യയെ മർദ്ദിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

വെള്ളിയാഴ്ച  മദ്യപിച്ച് ഭാര്യയെ അപമാനിക്കുകയും മർദിക്കുകയും ചെയ്തതിന്  ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ കേസെടുത്തു.

കാംബ്ലിയുടെ ഭാര്യയാണ് അദ്ദേഹത്തിനെതിരെ പരാതി നൽകിയത്.  ബാന്ദ്ര പോലീസ് പറയുന്നതനുസരിച്ച്, ഐപിസി സെക്ഷൻ 324 , 504 എന്നിവ പ്രകാരം കാംബ്ലിക്കെതിരെ എഫ്‌ഐആർ ചുമത്തിയിട്ടുണ്ട്.
ബാന്ദ്ര പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 നും 1:30 നും ഇടയിൽ കാംബ്ലി മദ്യപിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം.  റിപ്പോർട്ടുകൾ പ്രകാരം, കാംബ്ലി തന്റെ ഭാര്യ ആൻഡ്രിയയെ പാചക പാത്രം കൊണ്ട് അടിക്കുകയും ,അവർക്ക് തലക്ക് പരിക്ക് പറ്റുകയും ചെയ്യ്തു .ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം വിനോദ് കാംബ്ലിക്കെതിരെ പരാതി നൽകാൻ പോലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply