You are currently viewing മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചെടുക്കാനാകില്ല: ഹൈക്കോടതി

മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചെടുക്കാനാകില്ല: ഹൈക്കോടതി

ചെന്നൈ:  മക്കള്‍ക്ക് ഒരിക്കല്‍ നല്‍കിയ സ്വത്ത്  രക്ഷിതാവിന് തിരിച്ചെടുക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം, കൈമാറ്റ രേഖകളില്‍ സ്വീകര്‍ത്താവ് ദാതാവിനെ പരിപാലിക്കണം എന്ന വ്യവസ്ഥ ഇല്ലെങ്കില്‍, സ്വത്ത് തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ആര്‍ സുബ്രഹ്മണ്യം പറഞ്ഞു.

സ്വത്ത് കൈമാറ്റം അസാധുവായി പ്രഖ്യാപിക്കുന്നതിന്  സെക്ഷന്‍ 23 പ്രകാരം  രണ്ട് വ്യവസ്ഥകളുണ്ടെന്ന് ജസ്റ്റിസ് ആര്‍ സുബ്രഹ്മണ്യം പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമായിരിക്കണം കൈമാറ്റ രേഖ തയ്യാറാക്കിയിരിക്കേണ്ടത് എന്നതാണ് ആദ്യത്തെ വ്യവസ്ഥ. അത് കൈമാറ്റം ചെയ്യുന്നയാളെ ബാധ്യത ഏറ്റെടുക്കാന്‍ നിശ്ചയിക്കുക എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ, രണ്ട് വ്യവസ്ഥകളില്‍ ഏതെങ്കിലും തൃപ്തികരമല്ലെങ്കില്‍, മെയിന്റനന്‍സ് ട്രിബ്യൂണലുകളുടെ
തലവനായ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് (RDO) രേഖകള്‍ അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കാനാവില്ലെന്ന് എസ് സെല്‍വരാജ് എന്നയാള്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് ജഡ്‌ജ് പറഞ്ഞു

എങ്കിലും ഹരജിക്കാരന് മകനില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന്  ജഡ്‌ജ്‌ വ്യക്തമാക്കി. സ്വത്ത് കൈമാറ്റ രേഖ റദ്ദാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാം. നിയമപ്രകാരം പരിപാലിക്കുന്നില്ലെന്  തെളിഞ്ഞാൽ, അത്തരമൊരു കൈമാറ്റം വഞ്ചനയോ നിര്‍ബന്ധമോ അനാവശ്യ സ്വാധീനം മൂലമോ നടത്തിയതായി കണക്കാക്കുകയും അത് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply