വാഷിംഗ്ടൺ: മാർവൽ താരം ജെറമി റെന്നർ തനിക്ക് അപകടത്തിൽ പരിക്ക് പറ്റുകയും 30 എല്ലുകൾ ഒടിഞ്ഞതായും വെളിപെടുത്തി. തൻറെ ഒരു ചിത്രത്തിനൊപ്പം
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ്
താരം ഈ വാർത്ത പുറത്ത് വിട്ടത്
മഞ്ഞിൽ കുടുങ്ങിക്കിടന്ന ഒരു കുടുംബാംഗത്തിന്റെ കാർ നീക്കംചെയ്യാൻ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് റെന്നിനു അപകടം സംഭവിച്ചത് . റെന്നറിന് രണ്ട് ശസ്ത്രക്രിയകൾ ആവശ്യമായി വന്നു. ഒരു മാധ്യമം റിപോർട്ട് ചെയ്തു.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ അംഗമെന്ന നിലയിൽ അവഞ്ചേഴ്‌സിലെ സഹതാരങ്ങളിൽ നിന്ന് റെന്നറിന് വലിയ പിന്തുണ ലഭിച്ചു. ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്വർത്ത്, റൂസ്സോ ബ്രദേഴ്സ്, ക്രിസ് പ്രാറ്റ് തുടങ്ങിയവർ റെന്നറിന് അപകടത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിച്ചു.
2010-ൽ ‘ദി ഹർട്ട് ലോക്കർ’ എന്ന ചിത്രത്തിന് റെന്നറിന് മികച്ച നടനുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ചു, അടുത്ത വർഷം, ദ ടൗണിനായി, അദ്ദേഹത്തിന് ഒരു സഹനടനുള്ള നോമിനേഷൻ ലഭിച്ചു.