മുഹമ്മദ് സലാ ക്ലബ് വിട്ട് പോവുകയാണെങ്കിൽ കൈലിയൻ എംബാപ്പെയുമായി കരാറിലേർപ്പെടാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് പുതിയ റിപ്പോർട്ട്
അടുത്ത വേനൽക്കാലത്ത് പാരീസ് സെന്റ്-ജെർമൈനിൽ എംബാപ്പെയുടെ കരാർ അവസാനിക്കും.അദ്ദേഹം റയൽ മാഡ്രിഡിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു, എന്നാൽ സ്പാനിഷ് ക്ലബ് ഇപ്പോൾ അതിന് താല്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ലിവർപൂളിന് നീക്കം നടത്താനുള്ള വാതിൽ തുറന്നിട്ടുണ്ട്.
ലെ സ്‌പോർട്ട് 10 റിപോർട്ട് അനുസരിച്ച്, എംബാപ്പെയെ സൈൻ ചെയ്യാൻ ലിവർപൂളിന് സാഹചര്യം അനുകൂലമാണ് , എന്നാൽ സലാ ലിവർപൂൾ വിട്ടാൽ മാത്രമെ അത് നടക്കുകയുള്ളു. ഈജിപ്ഷ്യൻ സ്‌ട്രൈക്കർക്ക് സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദ് റെക്കോർഡ് 215 മില്യൺ പൗണ്ട് ഓഫർ നല്കിയിട്ടുണ്ട്.
ഇതിനിടെ പോർച്ചുഗീസ് ഫുട്ബോൾ മാനേജർ ജോസ് മൗറീഞ്ഞോ അൽ ഇത്തിഹാദിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.
ചെൽസിയിൽ ഒരുമിച്ചുള്ള കാലം മുതൽ ജോസ് മൗറീഞ്ഞോയുമായി സലാഹിന് ചില്ലറ പ്രശനങ്ങളുണ്ട്.ഇതിനാൽ സൗദി പ്രോ ലീഗിലേക്ക് മാറാൻ അദ്ദേഹം വിമുഖത കാണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, സലാ വിടുകയാണെങ്കിൽ, എംബാപ്പെയെ ഇറക്കാൻ കഴിയുമെന്ന് ലിവർപൂളിന് ആത്മവിശ്വാസമുണ്ട്, മാത്രമല്ല
എംബാപ്പെ മുമ്പ് ലിവർപൂളിനോട് തന്റെ ആരാധന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എംബാപ്പെയെ നേടാൻ കഴിഞ്ഞാൽ ലിവർപൂളിന് വലിയ നേട്ടമായിരിക്കും, അത് അവരുടെ ആക്രമണത്തിൻ്റെ മുന കൂട്ടും. ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായി ഫ്രഞ്ചുകാരൻ വ്യാപകമായി കണക്കാക്കപ്പെടുന്നു, അത് ഏത് ടീമിനും വലിയ ആസ്തിയായിരിക്കും.
.