തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവരും രോഗബാധിതരും മുൻനിര പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം.
റിപ്പോർട്ട് ചെയ്യപ്പെട്ട 474സജീവകേസുകളിൽ 72 പേർ ആശുപത്രിയിലാണ്,അതിൽ 13 പേർ ഐസിയുവിലാണ്.സംസ്ഥാനത്തൊട്ടാകെപ്രതിദിനം ശരാശരി ഏഴായിരത്തോളം പരിശോധനകൾനടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള സർക്കാർ ആവശ്യത്തിന് വ്യാവസായിക ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകളും ഫെയ്സ് മാസ്കുകളും പിപിഇ കിറ്റുകളും സ്റ്റോക്ക് ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു
റാപ്പിഡ് റെസ്‌പോൺസ് ടീം കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് നിരീക്ഷണ സെൽ വീണ്ടും സജീവമാക്കി, കൂടുതൽ വാക്സിനുകൾ എത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നിടത്തും പൊതുസ്ഥലങ്ങളിലും എസി റൂമുകളിലും മാസ്‌ക് ധരിക്കുന്നത് അനുയോജ്യമാണെന്ന് കോവിഡ് വിലയിരുത്തൽ യോഗം വിലയിരുത്തി.