You are currently viewing മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തിങ്കളാഴ്ച രാത്രി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങൾക്കിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യുമോണിയയുടെ ചെറിയ തുടക്കമാണെന്നും കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് രാവിലെ അദ്ദേഹത്തെ സന്ദർശിക്കും.

Leave a Reply