സമീപകാല പഠനങ്ങളും ഗവേഷണങ്ങളും മൈഗ്രേനും ഭക്ഷണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടു .കഴിക്കുന്ന ആഹാരങ്ങളുംമൈഗ്രേനും തമ്മിലുള്ള ബന്ധം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പൊതുവേ സർവ്വസാധാരണമായി മൈഗ്രേന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നത് നല്ലതായിരിക്കും .അവ എന്തൊക്കെയാണെന്ന് നോക്കാം
ചോക്കലേറ്റ് (Chocolate)
മൈഗ്രേൻ ഉള്ളവർ ചോക്ലേറ്റ് ഒഴിവാക്കുന്നത് നല്ലതായിരിക്കും. കേന്ദ്ര നാഡീവ്യൂഹത്തെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്ന ഒരു ജൈവ സംയുക്തമായ ബീറ്റാ-ഫിനൈൽ ഈതൈൽലാമൈൻൻ്റെ (Beta-Phenylethylamine) സാന്നിധ്യമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
മദ്യം (Alcohol)
മദ്യത്തിൻറെ ഉപയോഗം മൈഗ്രേന് കാരണമാകാറുണ്ട്, റെഡ് വൈൻ (Red Wine) കൂടുതൽ അപകടകാരി ആണെന്ന് കരുതപ്പെടുന്നു .ചില ലഹരിപാനീയങ്ങളിൽ കാണപ്പെടുന്ന പദാർത്ഥങ്ങൾ, പ്രത്യേകിച്ച് ഹിസ്റ്റമിൻ (Histamine), ടൈറാമിൻ (Tyramine), സൾഫൈറ്റുകൾ (Sulfites)എന്നിവ മൈഗ്രേന് കാരണമാവാറുണ്ട്. എന്നിരുന്നാലും, ഭൂരിഭാഗം തെളിവുകളും സൂചിപ്പിക്കുന്നത് മദ്യം തന്നെ മൈഗ്രേന് കാരണമാകുന്നു എന്നാണ്, കാരണം അത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു
ചീസ് ( Cheese)
പഴകിയ പാൽക്കട്ടകളിൽ അമിനോ ആസിഡ്ടൈറാമിൻ(Tyramine)അടങ്ങിയിട്ടുണ്ട്.ഇത് മൈഗ്രേൻ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്ലൂ ചീസ്, ചെഡ്ഡാർ, മൊസറെല്ല, എന്നിവയിൽ ഈ മൈഗ്രേൻ ഉത്തേജക വസ്തു അടങ്ങിയിട്ടുണ്ട് .
സംസ്കരിച്ച മാംസം (Processed meat)
സലാമി , സോസേജുകൾ അല്ലെങ്കിൽ ബേക്കൺ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന നൈട്രേറ്റുകളും (Nitrates) മൈഗ്രേന് കാരണമാകാറുണ്ട്
മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG)
ഒരു വിഭാഗം ആളുകളിൽ ഫുഡ്അഡിറ്റീവായ MSG മൈഗ്രേന് കാരണമാകാറുണ്ടു.ഫാസ്റ്റ് ഫുഡുകൾ,
ചൈനീസ് ഭക്ഷണം,ടിന്നിലടച്ച സൂപ്പുകൾ,ഉരുളക്കിഴങ്ങ് ചിപ്സ് അല്ലെങ്കിൽ മറ്റ് ലഘുഭക്ഷണങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ,നൂഡിൽസ് എന്നിവയിൽ MSG അടങ്ങിയിട്ടുണ്ട്
കഫീൻ (Caffeine)
കഫീൻ ചിലരിൽ മൈഗ്രേന് കാരണമാകും, അതേസമയം ചിലർക്ക് അത് ആശ്വാസം നല്കുകയും ചെയ്യും. കഫീൻ അളവിലെ ഏറ്റക്കുറച്ചിലുകൾ രക്തക്കുഴലുകളുടെ വികാസത്തെ ബാധിക്കുന്നു, ഇത് തലവേദനയ്ക്ക് കാരണമാകും.
ഇതു കൂടാതെ മറ്റ് നിരവധി ഭക്ഷണങ്ങളും മൈഗ്രേന് കാരണമായേക്കാം.തൈരും സംസ്ക്കരിച്ച ഡയറിയുംപുളിപ്പിച്ചതും അച്ചാറിട്ടതുമായ ഭക്ഷണങ്ങൾ, നിലക്കടലയും പരിപ്പുകളും,യീസ്റ്റ് ,കിവി, സിട്രസ്, വാഴപ്പഴം, റാസ്ബെറി എന്നിവയുൾപ്പെടെ ചില പഴങ്ങളും ഇതിൽ ഉൾപെടും