യുഎൻ സമാധാന ദൗത്യത്തിനായി ഇന്ത്യൻ വനിതാ പ്ലാറ്റൂൺ അബിയിൽ എത്തിചേർന്നു.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വനിതാ പ്ളാറ്റൂണായ സമാധാന സേനാംഗങ്ങളെ വിന്യസിച്ചതിനെ തിങ്കളാഴ്ച അബിയിലെ യുഎൻ മിഷൻ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യൻ ബറ്റാലിയൻ വിലപ്പെട്ട പങ്കാണ് വഹിക്കുന്നതെന്ന് മിഷൻ കൂട്ടി ചേർത്തു.
UNISFA യിലേക്ക് വിന്യസിക്കപ്പട്ട് അബിയിൽ എത്തിയ ഇന്ത്യൻ സംഘെത്തെ Rumajak, Dokura എന്നിവിടങ്ങളിൽ വിന്യസിച്ചു. അബിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യൻ ബറ്റാലിയൻ വിലപ്പെട്ട പങ്ക് വഹിക്കുന്നു,” യുഎൻ മിഷൻ ട്വീറ്റ് ചെയ്തു.
“ഇന്ത്യയിൽ നിന്ന് ഏറ്റവും വലിയ വനിതാ പ്ലറ്റൂണായ സമാധാന സേനാംഗങ്ങളെ വിന്യസിച്ചതിനെ സ്വാഗതം ചെയ്യുന്നതിൽ UNISFA ആവേശഭരിതരാണ്. അവർ @IndBatt-ൽ അബൈയിൽ സേവനമനുഷ്ഠിക്കുന്നു. UNISFA നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയെ ഈ വിന്യാസം വീണ്ടും ഉറപ്പിക്കുന്നു,” മറ്റൊരു ട്വീറ്റിൽ മിഷൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വനിതാ സമാധാന സേനാംഗങ്ങൾ മേഖലയിലെ സമാധാനത്തിനായി UNISFA യുമായി ചേർന്ന് പ്രവർത്തിക്കാൻ അബിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് സമാധാന പ്രവർത്തനങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ ജീൻ-പിയറി ലാക്രോയിക്‌സ് പറഞ്ഞു,
1990 ജൂൺ 27-ലെ പ്രമേയത്തിലൂടെ യുഎൻ സെക്യൂരിറ്റി കൗൺസിൽ, സുഡാനിലെ അബൈ മേഖലയിലെ സമാധാന അന്തരീഷം നിലനിർത്താൻ വേണ്ടിയാണ് UNISFA സ്ഥാപിച്ചത്