You are currently viewing യുകെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് എന്റെ ‘ധർമ്മം’ ആണെന്ന് തോന്നി: ഋഷി സുനക്

യുകെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് എന്റെ ‘ധർമ്മം’ ആണെന്ന് തോന്നി: ഋഷി സുനക്

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കണ്ടി വന്നത് തൻ്റെ ധർമ്മമായി താൻ കരുതുന്നു എന്ന് ഋഷി സുനക് പറഞ്ഞു

“എന്നെ സംബന്ധിച്ചിടത്തോളം ഇത് കടമയാണ്. ഹിന്ദുമതത്തിൽ ധർമ്മം എന്നൊരു സങ്കൽപ്പമുണ്ട്, , അങ്ങനെയാണ് ഞാൻ വളർന്നത്. അത് നിങ്ങളിൽ കർത്തവ്യ ബോധം ഉണർത്തുകയും ശരിയായ കാര്യം ചെയ്യാൻ പ്രേരിപ്പിക്കുകയും, ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ജോലിയിൽ പ്രവേശിച്ച് 100 ദിവസം തികയുന്നതിന് വ്യാഴാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വസതിയിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ജോലി ആണെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഇപ്പോഴത്തേ സാഹചര്യത്തിൽ ആത്യന്തികമായി എന്റെ കർത്തവ്യം ചെയ്യുന്നു. സേവനത്തിൽ ഞാൻ അഗാധമായി വിശ്വസിക്കുകയും രാജ്യത്തിന് ഒരു മാറ്റം വരുത്താൻ കഴിയുമെന്ന് കരുതുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ഹൗസ് ഓഫ് കോമൺസിൽ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ‘ഭഗവദ് ഗീത’യിൽ കൈവച്ചു
സത്യപ്രതിജ്ഞ ചെയ്ത 42-കാരൻ, തനിക്ക് ശക്തി നൽകുന്ന ഹിന്ദു വിശ്വാസത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. തന്റെ കുടുംബത്തോടൊപ്പം പതിവായി ക്ഷേത്രം സന്ദർശിക്കുന്ന വ്യക്തിയാണ് ഋഷി സുനക്

Leave a Reply