കേന്ദ്ര ഗവൺമെന്റിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് ഊന്നൽ നൽകാനുള്ള ശ്രമത്തിൽ, ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയിൽ നിർമ്മിച്ച ആയുധ സംവിധാനങ്ങൾ മാത്രം പ്രദർശിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു.
എംബിടി അർജുൻ, നാഗ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, കെ-9 വജ്ര ഹോവിറ്റ്‌സർ, ആകാശ് വ്യോമ പ്രതിരോധ മിസൈലുകൾ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകൾ എന്നീ തദ്ധേശിയമായി നിർമ്മിച്ച ആയുധങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുമെന്ന് കരുതുന്നു
അതേസമയം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇന്ത്യാ ഗേറ്റിൽ ചൊവ്വാഴ്ച ഇന്ത്യൻ സൈന്യം ‘മെയ്ഡ് ഇൻ ഇന്ത്യ’ ആയുധ സംവിധാനങ്ങൾ പ്രദർശിപ്പിച്ചു.