റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് ഉയർത്തിയതായി അറിയിച്ചു
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മെയ് മുതൽ ഹ്രസ്വകാല വായ്പാ നിരക്ക് 225 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട്
സമ്പദ് വ്യവസ്ഥ കൂടുതൽ അയവുള്ളതാക്കാനും പണപ്പെരുപ്പത്തെ നിയന്ത്രിക്കാനും ഈ സമയത്ത് 25 ബേസിസ് പോയിന്റുകളുടെ നിരക്ക് വർദ്ധനവ് ആവശ്യമാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയ പ്രസംഗത്തിൽ പ്രസ്താവിച്ചു.
2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം വർദ്ധിപ്പിച്ച് 6.25% ആക്കിയിരുന്നു. 3.35% റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും