തിരുവനന്തപുരം തിങ്കൾ മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം ഉണ്ടാകും. രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെയും പകൽ രണ്ടുമുതൽ രാത്രി ഏഴുവരെയുമായിരിക്കും കടകൾ പ്രവർത്തിക്കുക. ഇ–- പോസ് മെഷീനുകളിലെ സാങ്കേതിക തടസ്സത്തെ തുടർന്നാണ് പുതുക്കിയ സമയക്രമം. മലപ്പുറം, പാലക്കാട്,തൃശൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ തിങ്കൾ മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻകടകൾ രാവിലെ പ്രവർത്തിക്കും. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, ഇട്ടക്കി,കാസർകോട് ജില്ലകളിൽ തിങ്കൾമുതൽ 10 വരെയും 19 മുതൽ 24 വരെ ഉച്ചയ്ക്കുശേഷമാകും റേഷൻകടകൾ പ്രവർത്തിക്കുക. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയുമുള്ള ദിവസങ്ങളിൽ ഈ ജില്ലകളിൽ രാവിലെ റേഷൻകടകൾ പ്രവർത്തിക്കുന്നതായിരിക്കും

റേഷൻ കടകളുടെ പുതുക്കിയ പ്രവർത്തന സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ
- Post author:Editor
- Post published:Monday, 5 December 2022, 1:38
- Post category:Kerala
- Post comments:0 Comments
Please Share This Share this content
You Might Also Like

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ എംഎസ്സി തുർക്കിയേ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേർന്നു

അധ്യാപകരുടെ സ്ഥലമാറ്റത്തിനും നിയമനത്തിനുമായി പൊതു പോർട്ടൽ തുറന്നു: പ്രൊഫൈൽ പുതുക്കൽ ഏപ്രിൽ 16 വരെ
