You are currently viewing ലയണൽ മെസ്സി: യൂറോപ്യൻ ലീഗുകളുടെ നിലവാരത്തിലേക്ക്  എംഎൽഎസ് ഉയരും

ലയണൽ മെസ്സി: യൂറോപ്യൻ ലീഗുകളുടെ നിലവാരത്തിലേക്ക്  എംഎൽഎസ് ഉയരും

  • Post author:
  • Post category:Sports
  • Post comments:0 Comments

ഇപ്പോൾ  എംഎൽഎസ് യൂറോപ്പിലെ മുൻനിര ലീഗുകളുടെ നിലവാരത്തിലല്ലെങ്കിലും അത് വളരെ പിന്നിലല്ലെന്ന് താൻ വിശ്വസിക്കുന്നതായി ലയണൽ മെസ്സി പറഞ്ഞു,

  ഒരു ഫ്രീ ഏജന്റായി ജൂലൈയിൽ ഇന്റർ മിയാമി സിഎഫി-ൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ മാധ്യമ അഭിമുഖത്തിൽ,  യൂറോപ്യൻ മത്സരത്തിന്റെ തലത്തിലെത്താൻ എം എംഎൽഎസ്  തയ്യാറെടുക്കുന്നതായി മെസ്സി പറഞ്ഞു.

  “അതിന് എല്ലാ അവസരങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു,” മെസ്സി ഈഎസ്പി എന്നി-നോട് പറഞ്ഞു.  “ആ വളർച്ച ലീഗിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. വളരാൻ അനുയോജ്യമായ നിമിഷമാണിത്”

മെസ്സി ഇൻറർവ്യൂ

  “കഴിഞ്ഞ വർഷം യുഎസിലെ ഫുട്ബോൾ വളരെയധികം വളർന്നുവെന്ന് ഞാൻ കരുതുന്നു,” മെസ്സി പറഞ്ഞു.  “യുഎസ്എംഎൻടിക്ക് ഈയിടെയായി ലഭിച്ച ഫലങ്ങളിൽ ഇത് കാണിച്ചുതരുന്നു. ലോകകപ്പിലും അതൊരു മികച്ച ടീമായിരുന്നു. വളരെ മത്സരാധിഷ്ഠിതമായിരുന്നു.  എല്ലാ ടീമുകൾക്കെതിരെയും അത് പിടിച്ചുനിന്നു. അത് മെക്സിക്കൻ ഫുട്ബോളിൻ്റെ ലെവലിലേക്ക് കൂടുതൽ അടുക്കുന്നു. 

  ന്യൂയോർക്ക് റെഡ് ബുൾസിൽ ഇന്റർ മിയാമി ലീഗ് കളി പുനരാരംഭിക്കുന്ന ഓഗസ്റ്റ് 26 വരെ മെസ്സിയുടെ ആ എംഎൽഎസ് അരങ്ങേറ്റം ഉണ്ടാകില്ല.  അടുത്ത വർഷത്തെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മിയാമി ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്, എന്നാൽ ശനിയാഴ്ച നാഷ്‌വില്ലെ എസ്‌സിക്കെതിരായ വിജയം നേടിയാൽ അത് ക്ലബ്ബിന്റെ ആദ്യ ട്രോഫി ആയിരിക്കും.

  “ടീം വളരെയധികം വളർന്നു, പ്രത്യേകിച്ച് കോച്ച് ജെറാർഡോ മാർട്ടിനോ വന്നതിന് ശേഷം, കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് യോഗ്യത നേടിയതിൽ സന്തോഷമുണ്ട്”

  അമേരിക്കയിലെ കുടുബത്തോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് മെസ്സി ഇങ്ങനെ പറഞ്ഞു

  “എനിക്ക് വളരെ സന്തോഷമുണ്ട്, കളിക്കളത്തിലെ ഫലങ്ങൾ  മാത്രമല്ല, എന്റെ കുടുംബവും അതിനു കാരണമാണ്,  ഞങ്ങൾ നഗരത്തെയും ആരാധകരിൽ നിന്നുള്ള സ്നേഹവും ആസ്വദിക്കുന്നു. അത് അസാമാന്യമായിരുന്നു.  മിയാമിയിൽ മാത്രമല്ല, പൊതുവെ യു.എസിലും.എന്നോടുള്ള പെരുമാറ്റം ഗംഭീരമായിരുന്നു. അതിനാൽ, ഈ നിമിഷത്തിന് ഞാൻ നന്ദിയുള്ളവനാണ്.”

   മെസ്സി പിഎസ്ജി-യോടൊപ്പം ഫ്രാൻസിൽ ചെലവഴിച്ച സമയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു”ഞാൻ പിഎസ്ജി-യിലേക്ക് പോയത് ആസൂത്രിതമോ ആഗ്രഹിച്ചതോ ആയിരുന്നില്ല. ബാഴ്സലോണ വിടാൻ ഞാൻ ആഗ്രഹിച്ചില്ല.”

Leave a Reply