ഭക്ഷ്യവിഷബാധയേറ്റ് വയനാട് ജില്ലയിലെ ലക്കിടിയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ 60-ലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതായി പോലീസ് പറഞ്ഞു. ഇവരുടെയെല്ലാം ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
ഞായറാഴ്ച രാത്രി മുതൽ സ്‌കൂളിൽ നിന്ന് നിരവധി കുട്ടികൾ വയറിന് പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിംഗ് സ്കൂളായ ജവഹർ നവോദയ വിദ്യാലയത്തിൽ 486 കുട്ടികളാണ് പഠിക്കുന്നത്
ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിവരികയാണ്.
അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള 189 റസ്‌റ്റോറന്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിയില്ലാത്തതിന്റെ പേരിൽ രണ്ടിന്റെ ലൈസൻസ് റദ്ദാക്കുകയും 37 റസ്‌റ്റോറന്റുകൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു.