സംസ്ഥാനത്തെ ഏറ്റവും പുതിയ വിനോദസഞ്ചാര ആകർഷണ കേന്ദ്രമായ വാഗമൺ കുന്നുകളിലെ ഗ്ലാസ് മേൽപ്പാലം അനാച്ഛാദനം ചെയ്തു. സഞ്ചാരികൾക്ക് ഇപ്പോൾ സമുദ്രനിരപ്പിൽ നിന്ന് 3,600 അടി ഉയരത്തിൽ, 40 മീറ്റർ നീളമുള്ള ഗ്ലാസ് നടപ്പാതയുടെ മുകളിലൂടെ നടക്കാം.പച്ചപ്പ് നിറഞ്ഞ കുന്നുകളുടെയും താഴ്‌വരകളുടെയും കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ അടുത്തുള്ള പട്ടണങ്ങളുടെയും അതിമനോഹരമായ കാഴ്ച്ച ഈ പാലം പ്രദാനം ചെയ്യുന്നു.
പാലത്തിൽ 15 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയും. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത 35 ടൺ സ്റ്റീൽ കൊണ്ടാണ് പാലം നിർമ്മിച്ചത്. ഉദ്ഘാടനം കേരള ടൂറിസം മന്ത്രി പി.എ.മുഹമ്മദ് നടത്തി. അതേ ദിവസം തന്നെ സാഹസിക ടൂറിസം പാർക്കും മന്ത്രി ഔദ്യോഗികമായി തുറന്നു. സ്കൈ സ്വിംഗ്, സ്കൈ റോളർ, സ്കൈ സൈക്ലിംഗ്, റോക്കറ്റ് ഇൻജക്ടർ, ഭീമൻ സ്വിംഗ്, സിപ്പ് ലൈൻ എന്നിങ്ങനെ വിവിധ സാഹസീക വിനോദ പരിപാടികൾ ഈ പാർക്ക് വാഗ്ദാനം ചെയ്യുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഭാരത് മാതാ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 3 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നിർമിച്ചത്.