ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ പ്രോഗ്രാമിൻ്റെ ചില ടെസ്റ്റർമാർ പുതിയ എഐ- പവർ സ്റ്റിക്കറുകൾ കണ്ടെത്തിയതായി വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ടെക്‌സ്‌റ്റ് വിവരണത്തെ അടിസ്ഥാനമാക്കി സ്റ്റിക്കർ സൃഷ്‌ടിക്കാൻ സഹായിക്കുന്നു.
“മെറ്റ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത സാങ്കേതികവിദ്യ” ഉപയോഗിച്ചാണ് സ്റ്റിക്കറുകൾ ജനറേറ്റ് ചെയ്യുന്നതെന്ന് വാബീറ്റാഇൻഫോ – യുടെ റിപ്പോർട്ടിൽ പറയുന്നതിനാൽ, ഏത് ജനറേറ്റീവ് എഐ മോഡലാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ലെന്ന് ആൻഡ്രോയിഡ് പോലീസ് ചൂണ്ടിക്കാട്ടുന്നു.
മിഡ് ജേഴ്‌നി അല്ലെങ്കിൽ ഓപ്പൺ- എഐ-യുടെ ഡാൽ – ഇ മോഡലുകൾ ടെക്‌സ്‌റ്റിനെ അടിസ്ഥാനമാക്കി ഇമേജുകൾ സൃഷ്‌ടിക്കുന്നത് പോലെയാണ് ഈ ഫീച്ചറും പ്രവർത്തിക്കുന്നത്. വാട്ട്‌സ്ആപ്പ് സുഹൃത്തുക്കളുമായോ ഗ്രൂപ്പുകളുമായോ സ്റ്റിക്കറായി പങ്കിടാൻ കഴിയുന്ന ഒരു ഇമേജ് സൃഷ്‌ടിക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാനാകും.
വാട്ട്‌സ്ആപ്പിലെ ജനറേറ്റീവ് എഐ മോഡലുകൾ വഴി അനുചിതമോ ദോഷകരമോ ആയ ചിത്രങ്ങളും സ്റ്റിക്കറുകളും സൃഷ്ടിക്കാൻ സാധ്യതയുള്ളതും പങ്കിടുന്നതും സംബന്ധിച്ച ആശങ്കകൾ നിലവിലുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും തെറ്റായ വിവരങ്ങളും സംബന്ധിച്ച് വാട്ട്‌സ്ആപ്പ് മുമ്പ് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഉപയോക്താക്കൾക്ക് അനുചിതമായ സ്റ്റിക്കറുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുമെങ്കിലും, ഈ വിഷയത്തിൽ എ ഐ മോഡൽ ഭാഗത്ത് നിന്ന് പ്രത്യേക പരിരക്ഷകൾ പൂർണ്ണമായും വ്യക്തമല്ല.
ഈ പുതിയ എഎ- പവർ ഫീച്ചർ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകൾ “എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവയാണ്” എന്ന് വാബീറ്റാഇൻഫോ പറയുന്നു, ഇതിനർത്ഥം ഇതിൽ അടങ്ങിയ വാട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള ജനറേറ്റീവ് എ ഐ മോഡലുകൾ ഉപയോഗിച്ചാണ് ഈ സ്റ്റിക്കറുകൾ സൃഷ്ടിച്ചതെന്നതിന്റെ സൂചനകൾ നല്കും. ബിംഗ് ചാറ്റ് ഉപയോക്താക്കളെ ചിത്രങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതിന് മൈക്രോസോഫ്റ്റ് ഓപ്പൺ എ ഐ-യുടെ ഡാൽ- ഇ മോഡൽ ഉപയോഗിക്കുന്നു, എന്നാൽ കമ്പനി ചിത്രങ്ങളിൽ വ്യക്തമായ ബിംഗ് ലേബൽ സൃഷ്ടിക്കുന്നു. ഉള്ളടക്കം സൃഷ്ടിക്കാൻ എഐ മോഡലുകൾ ഉപയോഗിച്ചുവെന്ന് തിരിച്ചറിയുന്ന ലേബലുകൾ നിർമ്മിക്കാൻ ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.