വിക്കിപീഡിയ പോലുള്ള ഓൺലൈൻ സ്രോതസ്സുകൾ പൂർണ്ണമായും ആശ്രയിക്കാവുന്നതല്ല: SC

വിക്കിപീഡിയ പോലുള്ള ഓൺലൈൻ സ്രോതസ്സുകൾക്ക് സമുഹപങ്കാളിത്തം ഉള്ളതാണെന്നും ഉപയോക്താക്കൾ എഴുതിചേർക്കുന്നതാണെന്നും ,അത് പൂർണ്ണമായും ആശ്രയിക്കാനാവുന്നതല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കപെടാൻ സാധ്യതയുണ്ടന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച്, വിക്കിപീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രയോജനത്തെ അംഗീകരിക്കുന്നുവെന്നും നിയമപരമായ തർക്ക പരിഹാരത്തിനായി അത്തരം ഉറവിടങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“ഈ സ്രോതസ്സുകൾ, അറിവിന്റെ ഒരു നിധിയാണെങ്കിലും, സമുഹ പങ്കാളിത്ത്വവും ഉപയോക്താക്കൾ സൃഷ്ടിച്ചതുമായ എഡിറ്റിംഗ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് അക്കാദമിക് സത്യസന്ധതയുടെ കാര്യത്തിൽ പൂർണ്ണമായും ആശ്രയിക്കാനാവാത്തതും, മുൻ സന്ദർഭങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതു കണ്ടെത്തിയിട്ടുള്ളതുമാണ് ” കോടതി ബെഞ്ച് ചൊവ്വാഴ്ച പറഞ്ഞു.

കൂടുതൽ വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളെ ആശ്രയിക്കാൻ ഉപദേശകരെ പ്രേരിപ്പിക്കാൻ കോടതികളും വിധിനിർണ്ണയ അധികാരികളും ശ്രമിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

1985 ലെ സെൻട്രൽ എക്സൈസ് താരിഫ് ആക്ടിന്റെ ആദ്യ ഷെഡ്യൂൾ പ്രകാരം ഇറക്കുമതി ചെയ്ത ‘ഓൾ ഇൻ വൺ ഇന്റഗ്രേറ്റഡ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിന്റെ’ ശരിയായ വർഗ്ഗീകരണം സംബന്ധിച്ച കേസിലെ വിധിയിലാണ് നിരീക്ഷണങ്ങൾ വന്നത്.

തീർപ്പുകൽപ്പിക്കുന്ന അധികാരികൾ, പ്രത്യേകിച്ച് കസ്റ്റംസ് കമ്മീഷണർ (അപ്പീൽ) അവരുടെ നിഗമനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിക്കിപീഡിയ പോലുള്ള ഓൺലൈൻ വിജ്ഞാനകോശത്തെ വിപുലമായി ആശ്രയിക്കാറുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Leave a Reply