You are currently viewing വിമാന സർവീസുകളെ 5ജി സിഗ്‌നലുകള്‍ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

വിമാന സർവീസുകളെ 5ജി സിഗ്‌നലുകള്‍ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

വിമാനയാത്രയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 5G സിഗ്നലുകൾക്ക്
നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ .5G പ്രസരണികൾ വിമാനത്താവളങ്ങളിൽനിന്ന് അകലെ സ്ഥാപിക്കുവാനും
സിഗ്നലുകളുടെ ശക്തി കുറയ്ക്കുവാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു
ഇത് കാരണം വിമാനത്താവളങ്ങളിൽനിന്ന് നിശ്ചിത പരിധി ദൂരമുള്ള ജനവാസകേന്ദ്രങ്ങളിൽ 5G ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവും

5G സിഗ്നലുകൾ വിമാനത്തിൻറെ ആൾട്ടോ മീറ്റർ പ്രവർത്തനത്തെ
ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു
ഇതാണ് ഇങ്ങനെ ഒരു നടപടിക്ക് കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്രം ഉടൻ പുറത്തിറക്കും

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽനിന്ന് ഐഡിയ വോഡഫോൺ ഭാരതി എയർടെൽ റിലയൻസ്
എന്നീ സേവനദാതാക്കൾക്ക് 5G വിമാനത്താവളത്തിനു സമീപം സ്ഥാപിക്കരുതെന്നു കേന്ദ്രം നിർദ്ദേശം നല്കിയതായി വാർത്തയുണ്ടായിരുന്നു .

ആഗോളതലത്തിൽത്തന്നെ 5G സിഗ്നലുകൾ വിമാന സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട് .യുഎസ് ഫെഡറൽ ഏവിയേഷൻനും(എഫ്എ എ) ഇന്ത്യൻ പൈലറ്റ് മാരുടെഫെഡറേഷനും ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

Leave a Reply