You are currently viewing വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂം 1,300 ജീവനക്കാരെ വെട്ടിക്കുറച്ചു

വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂം 1,300 ജീവനക്കാരെ വെട്ടിക്കുറച്ചു

സൂം വീഡിയോ കോൺഫറൻസിംഗ്  അതിന്റെ 1,300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു.

സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് ചീഫ് എക്സിക്യൂട്ടീവ് എറിക് യുവാൻ ഈ വർഷം ശമ്പളത്തിൽ 98 ശതമാനം വെട്ടിക്കുറയ്ക്കുകയും തന്റെ എക്സിക്യൂട്ടീവ് ബോണസ് ഉപേക്ഷിക്കുന്നതായും പറഞ്ഞു

തന്റെ എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ടീമിലെ അംഗങ്ങൾ ഈ വർഷം 20 ശതമാനം ശമ്പളം കുറയ്ക്കുകയും ബോണസുകൾ ഒഴിവാക്കുകയും ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

  ഏകദേശം 1,300 പേരെ അല്ലെങ്കിൽ ഏകദേശം 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ സൂം തീരുമാനിച്ചതായി യുവാൻ പറഞ്ഞു

“പാൻഡെമിക് സമയത്ത് ലോകം അതിന്റെ ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചപ്പോൾ ആളുകളെ ബന്ധിപ്പിക്കുന്നതിന് ഒരു കമ്പനിയെന്ന നിലയിൽ ഞങ്ങൾ അണിനിരന്നതിൽ ഞാൻ അഭിമാനിക്കുന്നു,” യുവാൻ പറഞ്ഞു.

എന്നാൽ  ആഗോള സമ്പദ്‌വ്യവസ്ഥയുടെ അനിശ്ചിതത്വം  തങ്ങളെ കഠിനമായ തിരുമാനങ്ങളെടുക്കാൻ  നിർബന്ധിതരാക്കി എന്ന് യുവാൻ പറഞ്ഞു

ലോകമെമ്പാടുമുള്ള കഠിനമായ സാമ്പത്തിക സാഹചര്യങ്ങൾ  ഉയർന്ന ചെലവുകൾ  എന്നിവ കാരണം ജോലികൾ വെട്ടിക്കുറയ്ക്കുന്ന യുഎസ് ടെക് സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന പട്ടികയിൽ  സൂമും ചേർന്നു.

Leave a Reply